എരുമേലി ഉത്സവത്തിന് കൊടിയേറി
എരുമേലി∙ധർമശാസ്ത ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. തന്ത്രി മുഖ്യൻ താഴമൺമഠം കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിലും ദേവർമഠം രാജേഷ് നമ്പൂതിരി, ദേവരാജൻ നമ്പൂതിരി എന്നിവരുടെ സഹകാർമികത്വത്തിലുമായിരുന്നു കൊടിയേറ്റ്. 19നു സമാപിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളയിൽ ഭദ്രദീപം തെളിച്ചു. ഡപ്യൂട്ടി കമ്മിഷണർ ആർ.ബൈജു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സതീഷ് കുമാർ, അയ്യപ്പസേവാസംഘം പ്രസിഡന്റ് അനിയൻ എരുമേലി എന്നിവർ പങ്കെടുത്തു.
ഇന്നു 4.30നു പള്ളിയുണർത്തൽ. 5നു നിർമാല്യദർശനം, അഷ്ടാഭിഷേകം. 7.15നു പുരാണപാരായണം. 8നു ശ്രീബലി.5നു കാഴ്ചശ്രീബലി. 6.45നു ഭഗവതി സേവ. 9നു വിളക്ക്. എല്ലാ ദിവസവും പതിവു ചടങ്ങുകൾ നടക്കും. 17നു 11ന് ഉത്സവബലി. 12.30ന് ഉത്സവബലിദർശനം.18നു പള്ളിവേട്ട. രാത്രി 9നു ദീപാരാധന, പുഷ്പാലങ്കാരം. 9.30നു ഭഗവതി സേവ. 10നു പള്ളിവേട്ട എഴുന്നള്ളിപ്പ്. 10.30നു പള്ളിവേട്ട. 10.45നു പള്ളിവേട്ട എതിരേൽപ്.19ന് ആറാട്ട്. 6.30നു പള്ളിക്കുറുപ്പുദർശനം, അഷ്ടാഭിഷേകം. വൈകിട്ട് 5ന് ആറാട്ടുപുറപ്പാട്. 6ന് ആറാട്ട്. 6.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. 8.30ന് എതിരേൽപും സ്വീകരണവും. 11നു കൊടിയിറക്ക്, വലിയകാണിക്ക.