KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു; ജോയിന്റ്‌ ബി.ഡി.ഒ.യ്ക്ക് പരിക്ക് 

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനം നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് ജോയിന്റ്‌ ബി.ഡി.ഒ.യ്ക്ക് പരിക്കേറ്റു. 

മദ്യലഹരിയിലായിരുന്ന ഡ്രൈവർ തമ്പലക്കാട് സ്വദേശി വിജയകുമാറിനെ(50) മുണ്ടക്കയം പോലീസ് അറസ്റ്റുചെയ്തു. തലയ്ക്ക് പരിക്കേറ്റ ജോയിന്റ് ബി.ഡി.ഒ. നാസർ ചികിത്സയിലാണ്. ഡ്രൈവർ മദ്യലഹരിയിൽ വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെ മുണ്ടക്കയം -എരുമേലി പാതയിലെ കരിനിലത്താണ് അപകടം. 

മുണ്ടക്കയം ഭാഗത്തേക്ക് വരുകയായിരുന്ന വാഹനം റോഡരികിലെ തിട്ടയിലിടിച്ചുകയറുകയായിരുന്നു. ഔദ്യോഗികവാഹനത്തിൽ ഡ്യൂട്ടിസമയത്ത് മദ്യപിച്ച് വാഹനമോടിച്ചത് സംബന്ധിച്ച് അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.

error: Content is protected !!