“വിദ്യാർത്ഥികൾക്ക് തൊഴിൽ സൃഷ്ട്ടാക്കളായും, തൊഴിൽ ദാതാക്കളായും മാറുവാൻ കഴിയുന്നതിനുള്ള സാഹചര്യം സർക്കാർ ഒരുക്കിയിട്ടുണ്ട് ” : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു

പഠനകാലഘട്ടത്തിൽ തന്നെ പ്രത്യേക പരിശീലനം നേടി പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് പണം സമ്പാദിക്കുവാനും , തൊഴിൽ തേടി അലയുന്നവർ ആകാതെ പുതിയ സ്റ്റാർട്ടപ്പ് സംവിധാനങ്ങളിലൂടെ തൊഴിൽ ദാതാക്കളായി മാറുവാനും ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കഴിയും. അതിനുള്ള വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് സ്റ്റുഡന്റസ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നടത്തിയ ഉജ്ജ്വല പ്രസംഗം ഇവിടെ കാണുക. പ്രതിഭാശാലികളായ അർഹതയുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് തുടർവിദ്യാഭ്യാസം നടത്തുവാൻ ഒരു ലക്ഷം രൂപ വീതം ഗ്രാന്റ് നൽകുന്നതുൾപ്പെടെ, വിദ്യർത്ഥികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുവാൻ വിവിധ കോളേജുകളിൽ സ്റ്റാർട്ട് അപ്പ് ഇൻക്യൂബേഷൻ സെന്ററുകൾ തുടങ്ങുന്നത് ഉൾപ്പെടെ, വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന സർക്കാരിന്റെ നിരവധി പുതിയ പദ്ധതികളെപ്പറ്റി മന്ത്രി വിശദീകരിച്ചു . വിദ്യാഭ്യാസം സീരിയസ് ആയി കാണുന്ന ഒരോ വിദ്യാർത്ഥിയും മറക്കാതെ കാണേണ്ട ആ ഉജ്ജ്വല പ്രഭാഷണം ഇവിടെ കാണുക. മന്ത്രിയുടെ വിലമതിക്കാനാവാത്ത വാക്കുകൾ ശ്രദ്ധാപൂർവ്വം ശ്രവിച്ച് , അതിനുസരിച്ചു വിദ്യാഭ്യാസകാലം ചിട്ടപ്പെടുത്തി, സർക്കാർ പദ്ധതികൾ വേണ്ടവിധം പ്രയോജനപ്പെടുത്തി, ഉന്നത ജീവിതവിജയം നേടുവാൻ ഓരോ വിദ്യാർത്ഥിയും ശ്രമിക്കേണ്ടതാണ് ..

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

കാഞ്ഞിരപ്പള്ളി :ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ തരണം ചെയ്യുവാനുള്ള കഴിവ് ഉന്നത വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾ ആർജിക്കണമെന്ന് മന്ത്രി ആർ ബിന്ദു .
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് സ്റ്റുഡൻ്റ്സ് അമിനിറ്റി സെൻ്റർ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി . നൈപുണ്യ വികസനത്തിലൂടെ വിവര വിസ്ഫോടനത്തിന്റെ ആഴത്തിലുള്ള ഗവേഷണപഠനങ്ങൾ നടത്തി തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. പഠന കാലഘട്ടത്തിൽ തന്നെ എന്നെ വൈദഗ്ധ്യം നേടി ടി സി ചെറിയ തൊഴിൽ ചെയ്ത് പണം സമ്പാദിക്കുവാനും , തൊഴിൽ തേടി അലയുന്നവർ ആകാതെ പുതിയ സ്റ്റാർട്ടപ്പ് സംവിധാനങ്ങളിലൂടെ തൊഴിലിൽ ദാതാക്കളായി മാറുവാനും വിദ്യാർഥികൾക്ക് കഴിയും . കാർഷികമേഖലയിലും ,വ്യവസായിക മേഖലയിലും വിദ്യാർത്ഥികളുടെ ഗവേഷണങ്ങളുടെയും , ഇടപെടലിലൂടെ യും കൂടുതൽ ശേഷി ആർജ്ജിക്കുവാനും , കാർഷികോൽപ്പന്നങ്ങൾക്ക് സമൂഹത്തിന് ഉപയുക്തമായ രീതിയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ധനസഹായത്തോടെ റൂസ രണ്ടാം പദ്ധതിയിലുൾപ്പെടുത്തി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ പണികഴിപ്പിച്ച സ്റ്റുഡൻസ് സെൻ്ററിന്റെയും നവീകരിച്ച ലൈബ്രറി ബ്ലോക്കിന്റെയും ഉദ്ഘാടനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പൂഞ്ഞാർ എംഎൽഎ . സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും , പത്തനംതിട്ട എം. പി ആൻ്റോ ആൻ്റണി മുഖ്യപ്രഭാഷണവും നടത്തി – കോളേജുകളുടെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി റൂസയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപയാണ് അനുവദിച്ചത് . ഒരു കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച സ്റ്റുഡൻസ് അമിനിറ്റി സെൻററിൽ കാൻറീൻ, കൗൺസിലിംഗ് സെൻറർ ,സ്റ്റേഷനറി സ്റ്റോർ, റീപ്രോഗ്രാഫിക്‌ സെന്റർ എന്നിവ ഒരുക്കിയിട്ടുണ്ട്. നാൽപതു ലക്ഷം മുടക്കിയാണ് ലൈബ്രറിയുടെ നവീകരണം നടത്തിയത് . കേരളാ ഇറിഗേഷൻ ഇൻഫ്രാസ്റ്റക്ചറൽ ഡെവലൊപ്മെന്റ് കോർപറേഷനായിരുന്നു നിർമ്മാണ ചുമതല.

error: Content is protected !!