പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഡയസ് മാത്യു കോക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസ് എമ്മിലെ ഡയസ് മാത്യു കോക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി എ.ഇ.ഒ. -പി .എച് ശൈലജ വാരണാധികാരി ആയിരുന്നു .

മുൻധാരണപ്രകാരം ജോണിക്കുട്ടി മഠത്തിനകം രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.ആദ്യത്തെ രണ്ടു വർഷ കാലാവധി കേരള കോൺഗ്രസ് – എമ്മിനും, പിന്നീടുള്ള ഒരു വർഷം സി.പി.ഐ ക്കും,അവസാനത്തെ രണ്ട് വർഷക്കാലം സി.പി.എമ്മിനുമാണ് പ്രസിഡൻറ് സ്ഥാനം. . പഞ്ചായത്ത് പ്രസിഡന്റായി രണ്ട് തവണകളിലായി മൂന്ന് വർഷക്കാലവും, പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗമായി 22 വർഷക്കാലവും തുടർച്ചയായി വിജയിച്ച് പ്രവർത്തിച്ച പരിചയവും ഡയസ് കോക്കാട്ടിന് ഉണ്ട്. ആകെ 19 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിലെ 13 പേരും ഡയസ് കോക്കാട്ടിന് വോട്ടു ചെയ്തു. എസ്.ഡി.പി.ഐ . രണ്ടുപേരും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു . യു.ഡി.എഫിലെ മൂന്നുപേരും , ഒരു സ്വതന്ത്രനും ഉൾപ്പെടെ നാലു പേർ യു.ഡി.എഫിലെ ബിജോജി തോമസ് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം ) നും വോട്ടു ചെയ്തു.

error: Content is protected !!