ജനകീയ ലാബ് പ്രവർത്തനം ആരംഭിച്ചു; മന്ത്രി വി.എൻ .വാസവൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: താലൂക്ക് അർബൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറലാശുപത്രി ജംഗ്ഷനിൽ ആരംഭിച്ച ജനകീയ ലാബിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ .വാസവൻ നിർവഹിച്ചു . സഹകരണ മേഖലയിൽ ആരംഭിച്ച ലാബ് പൊതുജനങ്ങൾക്ക് ഏറെ ഗുണകരമാവുമെന്ന് മന്ത്രി പറഞ്ഞു.കേരളീയരുടെ സാമൂഹിക ജീവിതത്തിൽ സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്ക് നിസ്തുലമാണന്നും അദ്ദേഹം പറഞ്ഞു.സംഘം പ്രസിഡണ്ട് പി.എൻ .പ്രഭാകരൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ .ജയരാജ് എംഎൽഎ ഇസിജി സെന്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് സി.ആർ.ശ്രീകുമാർ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.തങ്കപ്പൻ, അഡ്വ.ഗിരീഷ് എസ് നായർ, കെ.രാജേഷ്, വി.ജി.ലാൽ, അഡ്വ.പി. ജീരാജ്,സഹകരണ അസി.രജിസ്ട്രാർമാരായ ഷെമീർ വി മുഹമ്മദ്, സതി ഇ.എസ്, ബ്ളോക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, വാർഡ് അംഗം അമ്പിളി ശിവദാസ്, സ്കറിയാച്ചൻ ഞാവള്ളിൽ, കെ.സേതുനാഥ്,ആൻ്റെണി മാർട്ടിൻ, വി.എൻ.രാജേഷ്,റിജോ വാളാന്തറ, ബിജു പത്യാല സംഘം ഡയറക്ടർമാരായ കെ.എൻ.ദാമോദരൻ, എം എ.റിബിൻ ഷാ, ലതാ എബ്രഹാം, സന്തോഷ് കുമാർ, വിദ്യാ രാജേഷ്,സാജു സെബാസ്റ്റ്യൻ,റോസമ്മ പി.സി ,സെക്രട്ടറി ധീരജ് ഹരി എന്നിവർ സംസാരിച്ചു..സംഘം വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം സ്വാഗതവും ഡയറക്ടർ ബോർഡംഗം ഐ.എസ്.രാമചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ ലാബ് ടെസ്റ്റുകൾ മിതമായ നിരക്കിൽ ജനകീയ ലാബിൽ ലഭ്യമാണ്.

error: Content is protected !!