എയ്ഞ്ചൽവാലിയിൽ എംഎൽ എ സർവീസ് ആർമിയുടെ കാരുണ്യ ഭവനത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

കണമല : പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേവന സംഘടനയായ എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിതർക്കും കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവരുടെ ആശ്രിതരും ഉൾപ്പെടെയുള്ള നിരാലംബർക്കായി നടപ്പിലാക്കിവരുന്ന കാരുണ്യ ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലിയിൽ നിർമ്മിക്കുന്ന കാരുണ്യ ഭവനത്തിന്റെ ശിലാ സ്ഥാപന കർമ്മം കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

എംഎൽ എ സർവീസ് ആർമിയുടെ പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനാർഹമാണെന്നും ഇനിയും കൂടുതൽ സേവനങ്ങൾ നടപ്പിലാക്കാൻ സാധിക്കട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

എയ്ഞ്ചൽവാലി സെൻറ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനായിരുന്നു.

കിൻഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി ആമുഖ പ്രസംഗവും, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ്ജുകുട്ടി മുഖ്യപ്രഭാഷണവും, എയ്ഞ്ചൽവാലി സെന്റ് മേരിസ് പള്ളി വികാരി ഫാ. ജെയിംസ് കൊല്ലംപറമ്പിൽ അനുഗ്രഹപ്രഭാഷണവും നടത്തി.

കോവിഡ്, പ്രളയ ദുരിത ബാധിതർക്ക് വേണ്ടിയുള്ള ഭവന നിർമാണ പദ്ധതിയുടെ ഭാഗമായാണ് എയ്ഞ്ചൽ വാലിയിൽ കാരുണ്യ ഭവനം നിർമിക്കുന്നതെന്ന് എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് ഒരു ഭവനം പൂർത്തീകരിച്ച് താക്കോൽ നൽകി. കൂട്ടിക്കലിൽ റോട്ടറി ഇൻ്റർനാഷണലുമായി സഹകരിച്ച് 11 വീടുകളുടെ നിർമാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് നിയോജകമണ്ഡലത്തിൽ 500 ഓളം വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ സൗജന്യമായി നൽകി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 1500 ൽ പരം കുട്ടികൾക്കും, നൂറ് വിശതമാനം ജയം നേടിയ നാൽപ്പതിൽ പരം സ്കൂളുകൾക്കും എംഎൽഎ പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു. കൂടാതെ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സമർത്ഥരായ വിദ്യാർഥികൾക്ക് ഫ്യൂച്ചർ സ്റ്റാർസ് എന്ന വിദ്യാഭ്യാസ പദ്ധതിയിലൂടെ മികവുറ്റ പരിശീലനവും നൽകി വരുന്നു. എംഎൽഎ സർവീസ് ആർമിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. സാജൻ കുന്നത്ത്, സക്കറിയ ഡോമിനിക് ചെമ്പകത്തുങ്കൽ, പ്രൊഫ. ബിനോ പി. ജോസ്, അഡ്വ. ഒ.വി. ജോസഫ്, അഡ്വ. ബിനോയ് മങ്കന്താനം, സണ്ണി വാവലാങ്കൽ, സന്തോഷ് കുഴിക്കാട്ട്, ജോണി കറ്റോട്ട് , ജോബി കാലാപറമ്പിൽ, ലിൻസ് വടക്കേൽ, പി ജെ. സെബാസ്റ്റ്യൻ, അഡ്വ. ജോബി നെല്ലോലപ്പൊയ്കയിൽ, സാബു കലാപ്പറമ്പിൽ, എബി കാവുങ്കൽ, ജെയ്സൻ കുന്നത്തുപുരയിടം, അജ്മൽ മലയിൽ, മിഥിലാജ്, ചാർളി കോശി, ഷോജി ആയില്ലുക്കുന്നേൽ,തോമസ് ജോസഫ് കൊല്ലേറാത്ത്, ജോഷി മൂഴിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!