നിറഞ്ഞ കണ്ണുകളോടെ പോലീസ് നിയമം നടപ്പിലാക്കി; രോഗബാധിതയായ വീട്ടമ്മയെ കുടിയൊഴിപ്പിച്ചു
Posted on March 21, 2017
കാഞ്ഞിരപ്പള്ളി : നിയമത്തിനു കണ്ണുകൾ ഇല്ല എന്നാണ് പറയപ്പെടുന്നത്. എന്നാൽ നിയമം നടപ്പിലാക്കേണ്ടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കരുണ നിറഞ്ഞ കണ്ണുകളും മനഃസാക്ഷിയുമുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നടന്ന സംഭവങ്ങൾ.
എന്നാൽ പൊലീസിന്റെ മനസാക്ഷിയും ഈ അമ്മയ്ക്കും മകൾക്കും തുണയായില്ല. അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് കോടതി ഉത്തരവിനെത്തുടർന്നു പൊലീസി ഒഴിപ്പിക്കേണ്ടി വന്നു. കുടുംബസ്വത്തു സംബന്ധിച്ച തർക്കമാണ് വിനയായത്. വില്ലനായി എത്തിയത് ഭർതൃസഹോദരൻ നൽകിയ കേസും. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലില്‍ കിടക്കയോടു കൂടിയെടുത്താണു കുടിയിറക്കിയത്. പിന്നീട് ഇവരെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മൂന്നുവർഷം മുൻപ് ബബിതയുടെ ഭർത്താവു മരിച്ചതോടെ അമ്മയും മകളും തനിയെയിരുന്നു താമസം. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒന്‍പതാം €ാസ് വിദ്യാര്‍ഥിനിയാണ് മകൾ സൈബ.
പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ (14) എന്നിവർക്കാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസിലാണ് നിര്‍ധനരും നിരാശ്രയരുമായ കുടുംബം പെരുവഴിയിലായത്. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിലാണു നടപടി. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുൻപേ വീട് ഒഴിപ്പിക്കുകയായിരുന്നു. ആരുമില്ലാത്ത കുടുംബം ഇതോടെ തെരുവിലായി.
കഴിഞ്ഞ ദിവസമാണ് ഇവരെ ഒഴിപ്പിക്കാന്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കാന്‍ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ദയനീയ കാഴ്ചയാണ് കണ്ടത്. പലകകളും തുണി ഉപയോഗിച്ചും മറച്ച വീടിന് വാതിലും സുരക്ഷിതത്വവുമില്ല. മുറിയുടെ ഒരുവശത്ത് ഒരാള്‍ക്കു മാത്രം നില്‍ക്കാന്‍ കഴിയുന്ന അടുക്കള. ഒന്‍പതാം €ാസുകാരിക്ക് ഇരുന്ന പഠിക്കാന്‍ കസേരയോ മേശയോ ഇല്ല. മടങ്ങിപ്പോയ പൊലീസ് ദയനീയാവസ്ഥകാട്ടി ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് തള്ളിയ കോടതി, കാഞ്ഞിരപ്പള്ളി എസ്‌ഐയെ കോടതിയിൽ വിളിച്ചുവരുത്തി ഉച്ചയ്ക്ക് ഒന്നിനുമുൻപ് ഉത്തരവു നടപ്പാക്കാൻ കർശനനിർദ്ദേശം നൽകുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇതോടെ പൊലീസും ഉത്തരവ് അനുസരിക്കാൻ നിർബന്ധിതരായി.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വനിതാ പോലീസുകാരടങ്ങുന്ന സംഘം സ്ഥലത്തെത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. നിറഞ്ഞ കണ്ണുകളോടെയാണ് പല പോലീസ് ഉദ്ഗ്യോഗസ്ഥരും നിയമം നടപ്പിലാക്കിയത് .
വീടും ഒരുസെന്റ് സ്ഥലവും ഭർത്താവിന്റെ മരണശേഷം ഭർതൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതായി ബബിത പറയുന്നു. ഇതേതുടർന്നാണു കേസുവന്നത്. ബബിതയ്ക്ക് സ്ത്രീധനമായി ലഭിച്ച സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബബിത കുടുംബകോടതിയിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ ബബിതയ്ക്ക് 3,90,000 രൂപ ഭർത്താവിന്റെ കുടുംബക്കാർ നൽകാനും ഏറ്റുമാനൂർ കുടുംബകോടതി 2010ൽ വിധിച്ചിരുന്നു. ഇതിനെതിരേ ഭര്‍തൃവീട്ടുകാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഹൈക്കോടതിയിൽ ഈ കേസ് നടന്നുവരികയാണ്.
ആകെയുണ്ടായിരുന്ന കിടപ്പിടം കൂടി നഷ്ടപ്പെട്ടതോടെ ഇനി എങ്ങോട്ട് പോകുമെന്ന് ഇവർക്കറിയില്ല. രോഗം ബാധിച്ചതിനെത്തുടർന്ന് ജോലിക്ക് പോകാനും സാധിക്കില്ലായിരുന്നു. ഇവർ കഴിഞ്ഞിരുന്നത് പള്ളിയുടെയും നല്ലവരായ കുറേ ആൾക്കാരുടേയും സഹായത്തിലായിരുന്നു. ഇവരുടെ വീട്ടു ചെലവും പഠനച്ചെലവും നടത്തിയിരുന്നത് കാഞ്ഞിരപ്പള്ളി മുസ്ലിം അസോസിയേഷനാണ്.

