ലജ്ജിക്കുക.. കേരളമേ ലജ്ജിക്കുക …അന്ന് സംഭവിച്ചതെന്ത് …? ഒറ്റമുറി വീട്ടിൽ നിന്നും കുടിയിറക്കപ്പെട്ട ബബിത മനസ്സ് തുറക്കുന്നു .. വീഡിയോ

Posted on March 22, 2017 

ലജ്ജിക്കുക.. കേരളമേ ലജ്ജിച്ചു തലകുനിക്കുക . …അന്ന് സംഭവിച്ചതെന്ത് …? ഒറ്റമുറി വീട്ടിൽ നിന്നും കുടിയിറക്കപ്പെട്ട ബബിത മനസ്സ് തുറക്കുന്നു .. വീഡിയോ കാണുക

കാഞ്ഞിരപ്പള്ളി : കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് ഒറ്റമുറി വീട്ടില്‍നിന്നും പതിനാലു വയസ്സുകാരി മകൾക്കൊപ്പം പടിയിറക്കിയ രോഗിയായ വിധവയായ ബബിത മനസ്സ് തുറക്കുന്നു.. അന്ന് നടന്നത് എന്താണെന്നും , അധികാരികൾ എങ്ങനെയാണു പെരുമാറിയതെന്നും ബബിത തുറന്നു പറയുന്നു. ലജ്ജിക്കുക.. കേരളമേ ലജ്ജിച്ചു തലകുനിക്കുക .. .

കുടിയിറക്കുവാൻ എത്തിയ ഉദ്ഗ്യോഗസ്ഥരോട്, തനിക്കു എറണാകുളം ഹൈകോടതിയിൽ നിന്നും അരമണിക്കൂർ മുൻപ് വക്കീൽ വഴി സ്റ്റേ ഓർഡർ കിട്ടിയിട്ടുണ്ടെന്നും ഉത്തരവ് ഉടൻ എത്തിക്കാം എന്നും പറഞ്ഞിട്ടും ചെവികൊള്ളാതെ ഉത്തരവു ആ സമയത്തു കൈവശം ഇല്ലാതിരുന്നതിനാൽ ബലമായി കുടിയിറക്കുകയായിരുന്നുവത്രെ… എണീക്കുവാൻ സാധിക്കാതെ കിടന്നിരുന്ന ബബിതയെ കിടന്നിരുന്ന കിടക്ക സഹിതം പൊക്കിയെടുത്തു പുറത്താക്കി കുടിയിറക്കുകയായിരുന്നുവത്രേ ..

പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന മകൾക്കു പഠിക്കുവാനുള്ള പുസ്തകങ്ങൾ പോലും ജപ്തി ചെയ്തു കോടതിയിൽ സൂക്ഷിച്ചിരിക്കുയാണത്രെ.. പുസ്തകം ഇല്ലാതെ എങ്ങനെ പരീക്ഷ എഴുത്തും എന്നോർത്ത് പതിനാലു വയസ്സുകാരി മകൾ സൈബ സങ്കടപ്പെട്ടിരിക്കുന്നു … 

മകൾ പഠിക്കുന്നത് പുറത്തുള്ള സ്ട്രീറ്റ് ലൈറ്റിന്റെ കീഴിലിരുന്നാണെന്നും, അതിനാൽ വീട്ടിലേക്കു വൈദ്യതി കിട്ടുവാൻ സഹായിക്കണം എന്ന് പതിനാലുകാരി മകൾ മുൻപ് ചൈൽഡ് ലൈനോട് അപേക്ഷിച്ചപ്പോൾ എബ്രഹാം ലിങ്കൺ സ്ട്രീറ്റ് ലൈറ്റിന്റെ കീഴിലിരുന്നാണ് പഠിച്ചു വലിയവനായതെന്നും, അതിനാൽ സ്ട്രീറ്റ് ലൈറ്റിന്റെ കീഴിൽ പഠിക്കുന്നതിൽ വിഷമിക്കേണ്ട കാര്യമില്ലെന്നുമാണ് ചൈൽഡ് ലൈൻ പ്രവർത്തകർ ഉപദേശിച്ചതത്രെ ….

രോഗിയായ ഒരു പാവം വിധവ നേരിട്ട തിക്താനുഭവങ്ങൾ മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ് .. വീഡിയോ കാണുക..

അന്ന് സംഭവിച്ചതെന്ത് …? ഒറ്റമുറി വീട്ടിൽ നിന്നും കുടിയിറക്കപ്പെട്ട ബബിത മനസ്സ് തുറക്കുന്നു .. വീഡിയോ 

error: Content is protected !!