കാഞ്ഞിരപ്പള്ളിക്കാരിയുടെ മുൻപിൽ ഗിന്നസ് റെക്കോർഡ് തകർന്നു വീണു ; ഇനി ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ്
January 8, 2017
കാഞ്ഞിരപ്പള്ളിക്കാരിയുടെ മുൻപിൽ ഗിന്നസ് റെക്കോർഡ് തകർന്നു വീണു ; ഇനി ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിപ്പ്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പൊൻകുന്നം ചേപ്പുംപാറ സ്വദേശി ലത ആര്‍ പ്രസാദ് എന്ന ലതടീച്ചറുടെ മുൻപിൽ ഒരു ഗിന്നസ് റെക്കോർഡ് തകർന്നു വീണു. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ റെക്കോർഡ് പ്രകടനം ഉടന്‍ തന്നെ ഗിന്നസ് അധികൃതര്‍ക്ക് കൈമാറും. അത് വിലയിരുത്തിയ ശേഷം പുതിയ ഗിന്നസ് റെക്കോർഡ് ഉടമയായി ലത ടീച്ചറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് തിരിച്ച് പറഞ്ഞാണ് ലത പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചത്.
ചേപ്പുംപാറ കളരിക്കൽ ഫർണിച്ചർ മാർട്ട് നടത്തുന്ന കളരിക്കല്‍ കെ എന്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യയാണ് ലത ആര്‍ പ്രസാദ്. മകൻ അരവിന്ദ് . ഒരു മിനിറ്റ് ഇരുപത്തിമൂന്ന് സെക്കന്റില്‍ അന്‍പത് ഇംഗ്ലീഷ് വാക്കുകള്‍ തിരിച്ച് പറഞ്ഞ് ഹിമാചല്‍ സ്വദേശി ശിശിര്‍ സ്ഥാപിച്ച ഗിന്നസ് റെക്കോര്‍ഡാണ് ലത പഴങ്കഥയാക്കിയത്.ഒരു മിനിറ്റ് പതിനഞ്ച് സെക്കന്റില്‍ അന്‍പത്തഞ്ച് ഇംഗ്ലീഷ് വാക്കുകള്‍ തിരിച്ച് പറഞ്ഞാണ് ലത റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.
പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ ക്ഷണിക്കപ്പെട്ട സദസിന് മുന്‍പി ലായിരുന്നു ഈ വീട്ടമ്മയുടെ അത്ഭുത പ്രകടനം. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ ചീഫ് എഡിറ്ററും, ഗിന്നസ് ജേതാവു മായ ഡോ.സുനില്‍ ജോസഫിന്റെ നിരീക്ഷണത്തിലാണ് റെക്കോര്‍ഡ് തകര്‍ത്ത തിരിച്ച് പറച്ചില്‍ നടന്നത്.
ഔദ്യോഗികമായി വീഡിയോ ക്യാമറയില്‍ ചിത്രീകരിച്ച ലതയുടെ പ്രകടനം ഉടന്‍ തന്നെ ഗിന്നസ് അധികൃതര്‍ക്ക് കൈമാറും. അത് വിലയിരുത്തിയ ശേഷം പുതിയ ഗിന്നസ് റെക്കോർഡ് ഉടമയായി ലത ടീച്ചറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കോതമംഗലത്ത് സ്വകാര്യ കോളേജില്‍ അധ്യാപികയായിരുന്ന ലത പിന്നീട് അധ്യാപകവൃത്തിയില്‍ നിന്നും പിന്‍മാറി. കവയത്രിയും, മികച്ച പ്രഭാഷകയുമാണ് ഈ വീട്ടമ്മ.
ഡോ.എന്‍ ജയരാജ് എം.എല്‍ എ, അഡ്വ സുമേഷ് ആൻഡ്രൂസ് മുതലായ പാമുകർ പ്രമുഖർ മത്സരം വീക്ഷിക്കുവാൻ എത്തിയിരുന്നു .