അമല്‍ജ്യോതി ഏന്‍ജീനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ സമരത്തിൽ ..വീഡിയോ
February 1, 2017
കാഞ്ഞിരപ്പള്ളി: പരീക്ഷ വൈകിയതിനെതിരെ നവമാധ്യമങ്ങളിലുടെ പ്രതികരിച്ചതിന്റെ പേരിൽ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി ഏന്‍ജീനിയറിങ് കോളേജിൽ നിന്നും പുറത്താക്കപ്പെട്ട മാത്യു ഏലിയാസ് എന്ന വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കമാണെന്നാവശ്യപ്പെട്ടു കോളേജിലെ വിദ്യാർഥികൾ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ സമരം തുടങ്ങി.
ഇന്ന് രാവിലെ കോളേജ് വിദ്യാർത്ഥികളുടെ പ്രതിനിധികളും, എസ് എഫ് ഐ, എ ഡി എസ് ഒയുടെ പ്രതിനിധികളും കോളേജ് മാനേജ്മെൻറും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ച വിജയിച്ചില്ല. തുടർന്ന് വിദ്യാർഥികൾ പഠിപ്പു മുടക്കി സമരം ചെയ്തു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാം എന്ന് മാനേജ്‍മെന്റ് സമ്മതിച്ചു എങ്കിലും, വിദ്യാർഥികൾ അത് പൂർണമായും മുഖവിലക്കെടുത്തില്ല.
കോളേജിനെ മുൻപിൽ കൂടി പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പോലീസ് കോളേജിന്റെ അങ്കണത്തിൽ തടഞ്ഞു. ആ സമയത്തു എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഇരുനൂറോളം വിദ്യാർഥികൾ കോളേജിന്റെ മുൻപിൽ കുത്തിയിരുന്നു ഗേറ്റ് ഉപരോധിച്ചു,
2015-ലാണ് മെറിറ്റ് സീറ്റില്‍ യോഗ്യത നേടീയ നാട്ടകം സ്വദേശി മാത്യു ഏലിയാസ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജീനീയറിങ് കോളേജില്‍ സിവില്‍ എന്‍ജീനീറിങ് കോഴ്‌സില്‍ പ്രവേശനം നേടീയത്. ആദ്യരണ്ട് സെമസ്റ്റര്‍ പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കോടെ മാത്യു മുഴുവന്‍ വിഷയങ്ങള്‍ക്കും പാസായി. മൂന്നാം സെമസ്റ്റര്‍ പരീക്ഷ വൈകിയതോടെ ശാസ്ത്ര സര്‍വകലശാല വി സിക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ നവമാധ്യമങ്ങളിലുടെ പ്രതികരിച്ചു . ഇതിനെ പിന്തുണച്ച് ഏലിയാസും ചില പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട കോളേജ് അധികാരികള ഏലിയാസിനെ വിളിച്ചു ചോദ്യം ചെയ്യുകയും, പിന്നീട് ടി സി കൊടുത്തു കോളേജിൽ നിന്നും പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഇതിനെ തുടണ്ടായ വിവാദങ്ങൾ ആണ് ഇപ്പോൾ നടക്കുന്ന സമരത്തിന് വഴിതെളിച്ചത്.
സമരത്തിന്റെ മുഖ്യ വിഷയം ഏലീയാസിന്റെ തിരിച്ചെടുക്കണം എന്നത് ആണെങ്കിലും, വിദ്യാർഥികൾ അതോടൊപ്പം മറ്റു ചില വിഷയങ്ങളും ഉന്നയിക്കുന്നുണ്ട്. അകാരണമായി ചെറിയ കാര്യങ്ങൾക്കു പോലും വലിയ ഫൈൻ അടപ്പിക്കുക, ചില അധ്യാപകരുടെ കഠിനമായ ശിക്ഷാരീതികൾ, ഡ്രസ്സ് കോഡ്, മതപരമായ ചില നിർബന്ധനകൾ മുതലായ കാര്യങ്ങളും തിരുത്തണമെന്ന് വിദ്യാർഥികൾ ഇതോടൊപ്പം ആവശ്യപ്പെടുന്നുണ്ട്.