വന്നു, കണ്ടു, കീഴടക്കി.. കാഞ്ഞിരപ്പള്ളിയിൽ എത്തിയ ബോബി ചെമ്മണ്ണൂർ ജനഹൃദയങ്ങൾ കീഴടക്കി…

വന്നു, കണ്ടു, കീഴടക്കി.. കാഞ്ഞിരപ്പള്ളിയിൽ എത്തിയ ബോബി ചെമ്മണ്ണൂർ ജനഹൃദയങ്ങൾ കീഴടക്കി…

കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രശസ്ത ചിത്രകാരി ഡാലി ജോസഫ് അഞ്ചനാട്ട് അതിമനോഹരമായി വരച്ച തന്റെ ഛായാചിത്രം സ്വീകരിക്കുവാൻ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബോബി ചെമ്മണ്ണൂർ കാഞ്ഞിരപ്പള്ളി കോവിൽ കടവിലുള്ള ഡാലിയുടെ വീട്ടിലെത്തിയപ്പോൾ, പ്രദേശവാസികളും, ആരാധകരും അതൊരു ഉത്സവമാക്കി.

ബോബി ചെമ്മണ്ണൂരിനെ സന്ദർശിക്കുവനും ആശംസകൾ നേരുവാനും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നിരവധി പ്രമുഖർ എത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ വിവിധ കലാകാരൻമാരും അവിടെയെത്തി അദ്ദേഹത്തെ പരിചയപെട്ടു . ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഒരു മടിയും കാണിക്കാത്ത ബോബി ചെമ്മണ്ണൂരിനെ സന്ദർശിച്ചു നിവേദനങ്ങളും അപേക്ഷകളും സമർപ്പിക്കുവാനും നിരവധിപേർ അവിടെ എത്തിയിരുന്നു.

ആരെയും നിരാശനാക്കാതെ, എല്ലാവരുടെയും അർഹമായ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അനുഭാവപൂർവം ഉറപ്പു നൽകികൊണ്ട് ബോബി ചെമ്മണ്ണൂർ യാത്രയായപ്പോൾ, കുറെയേറെ അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവിടെ തടിച്ചുകൂടിയ പ്രദേശവാസികളും, ആരാധകരും, മറ്റുള്ളവരും…

ഒറിജിനൽ ചിത്രത്തെ വെല്ലുന്ന രീതിയിലാണ് ഡാലി ചിത്രം വരച്ചിരിക്കുന്നതെന്നും, ആ ചിത്രം, ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മറഡോണ അന്താരാഷ്ട്ര മ്യൂസിയത്തിൽ സ്ഥാപിക്കുമെന്നും ബോബി പറഞ്ഞു. മ്യൂസിയത്തിൽ വയ്ക്കുവാൻ വേണ്ടി, താനും മറഡോണയും കൂടി നിൽക്കുന്ന കൂടുതൽ ചിത്രങ്ങൾ വരച്ചു നൽകണമെന്ന് ബോബി ചെമ്മണ്ണൂർ ഡാലിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ബിസിനസ് മാൻ, സ്പോർട്സ് മാൻ, സോഷ്യൽ വർക്കർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ബോബി ചെമ്മണ്ണൂർ, 812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് റെക്കോർഡ് ഫോർ വേൾഡ് പീസ് ജേതാവുമാണ്. മദർ തെരേസ അവാർഡ്, ദേശീയ മനുഷ്യാവകാശ പുരസ്കാരം, യൂണിവേഴ്സൽ പീസ് അംബാസിഡർ, ഫെഡറേഷൻ ഓഫ് ഇന്ത്യ ബ്ലഡ് ഡോണർ ഓർഗനൈസഷൻ രക്ഷാധികാരി, സ്റ്റുഡന്റസ് ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബ് ബ്രാൻഡ് അംബാസിഡർ എന്നിങ്ങനെ ഇരുനൂറോളം പുരസ്‌കാരങ്ങൾക്കും ബഹുമതികൾക്കും അർഹനാവുകയും ചെയ്ത ഡോ. ബോബി ചെമ്മണ്ണൂർ, ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും, സന്ദേശങ്ങളും കേരളത്തിൽ ഇപ്പോൾ ഒരു തരംഗം തന്നെ സൃഷ്ട്ടിച്ചു കഴിഞ്ഞു.

കേരളത്തിലും പുറത്തും ബോബി ഫാൻസ്‌ അസ്സോസിയേഷനുകൾ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ബോബി ഫാൻസ്‌ അസോസിയേഷൻ കഴിഞ്ഞ ആഴ്ച മുക്കൂട്ടുതറയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു കൊച്ചു കുഞ്ഞിന്റെ അടിയന്തിര ചികിത്സയ്ക്ക് സഹായം നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ മൊബൈൽ ആപ്പിൽ കയറി, സഹായ അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്ന അർഹരായവർക്ക്‌ സഹായങ്ങൾ എത്തിച്ചു നൽകുന്നതിലൂടെ ബോബി ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ സ്തുത്യർഹമായ പ്രവർത്തങ്ങളാണ് നടത്തുന്നത്.

കേരളത്തിലെ സിനിമ സൂപ്പർ സ്റ്റാറുകളെക്കാളും മികച്ച സ്റ്റാർ വാല്യൂ നിലവിൽ ബോബി ചെമ്മണ്ണൂരിനുണ്ട് . അതിനാൽ തന്നെ അദ്ദേഹത്തെ നേരിൽ കാണുവാനും, കൂടെനിന്ന് ഫോട്ടോ എടുക്കുവാനും നിരവധിപേർ കാഞ്ഞിരപ്പള്ളിയിൽ എത്തിയിരുന്നു. ആരെയും നിരാശനാകാതെ, എല്ലാവരോടും സ്നേഹത്തോടെ ഇടപഴകിയ ബോബി ചെമ്മണൂർ ജനഹൃദയങ്ങളെ സ്നേഹം കൊണ്ട് കീഴടക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, മൂന്നു മണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയത്. ബോബി ചെമ്മണ്ണൂരിനെ നേരിൽ കാണുന്നതിനായി, പ്രദേശത്തുള്ള നിരവധിപേർ അന്നേദിവസം ജോലിക്കു പോകാതെ അവധിയെടുത്തു ക്ഷമയോടെ കാത്തിരുന്നിരുന്നു.

ഡാലിയുടെ ഭവനത്തിൽ എത്തിയ ബോബി ചെമ്മണ്ണൂരിനെ ആദരിച്ച അവസരത്തിൽ കാഞ്ഞിരപ്പള്ളിയുടെ കൊച്ചു വാനമ്പാടി നിയാ പത്യാല ആലപിച്ച മനോഹരമായ ഗാനം ഏറെ പ്രശംസ പിടിച്ചുപറ്റി. നിരവധി ആൽബങ്ങളിൽ പാടി, ഏവരുടെയും മനം കവർന്ന കാഞ്ഞിരപ്പള്ളിയുടെ സ്വകാര്യ അഭിമാനമായ നിയാ പത്യാല കഴിഞ്ഞ വർഷം “കല്യാണം” എന്ന സിനിമയിൽ ആലപിച്ച ഗാനം കേരളത്തിൽ വൈറൽ ആയിരുന്നു.

ഫ്‌ളവേഴ്‌സ് ടിവി ചാനലിൽ കോമഡി ഉത്സവം പരിപാടിയിൽ ഗാനം ആലപിച്ചുകൊണ്ട് ഷർട്ട് തയ്ച്ചു പ്രശസ്തനായ കാഞ്ഞിരപ്പള്ളിയിലെ പ്രസിദ്ധ കലാകാരൻ ശിഹാബ് അലിഫ് ആ പരിപാടി ബോബി ചെമ്മണ്ണൂരിന്റെ മുൻപിൽ അവതരിപ്പിച്ച് അദ്ദേഹത്തെ വിസ്മയിപ്പിച്ചു. മനക്കണ്ണാൽ ബോബിയുടെ ഷർട്ടിന്റെ അളവെടുത്ത്, ഒരു ഗാനം ആലപിച്ചുകൊണ്ട് ആ ഗാനം പാടി തീരുന്നതിനു മുൻപ് മനോഹരമായ ഷർട്ട് തയ്ച്ചു പൂർത്തിയാക്കി അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. അത്ഭുതത്തോടെ ആ അപൂർവ കഴിവ് നേരിട്ടുകണ്ട ബോബി ചെമ്മണ്ണൂർ , ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് തന്റെ മുൻപിൽ നടന്നതെന്നാണ് പ്രതികരിച്ചത്. ഇത്രയേറെ കഴിയുകൾ ഉള്ള, അലിഫിനെ ദേശീയ തലത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കാം എന്നും അദ്ദേഹം ഉറപ്പുകൊടുത്തു.

ഒന്നര മണിക്കൂറോളം ഡാലിയുടെ വീട്ടിൽ ചിലവഴിച്ച ബോബി ചെമ്മണ്ണൂരിനെ സന്ദർശിക്കുവനും ആശംസകൾ നേരുവാനും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നിരവധി പ്രമുഖർ എത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ വിവിധ കലാകാരൻമാരും അവിടെയെത്തി അദ്ദേഹത്തെ പരിചയപെട്ടു . ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഒരു മടിയും കാണിക്കാത്ത ബോബി ചെമ്മണ്ണൂരിനെ സന്ദർശിച്ചു നിവേദനങ്ങളും അപേക്ഷകളും നൽകുവാൻ നിരവധിപേർ എത്തിയിരുന്നു,.

ആരെയും നിരാശനാക്കാതെ, എല്ലാവരുടെയും അർഹമായ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അനുഭാവപൂർവം ഉറപ്പു നൽകികൊണ്ട് ബോബി ചെമ്മണ്ണൂർ യാത്രയായപ്പോൾ, കുറെയേറെ അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവിടെ തടിച്ചുകൂടിയ പ്രദേശവാസികളും, മറ്റുള്ളവരും.

error: Content is protected !!