ഇന്ധന വില വർദ്ധനവിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി
കാത്തിരപ്പള്ളി : അനിയന്ത്രിതമായ പെട്രോൾ,ഡീസൽ ,പാചകവാതവിലവർദ്ധനവിലും,കർഷകദ്രോഹ നിയമം പിൻവലിക്കുക ,വിലകയറ്റം തടയുക ,ബന്ധു നിയമനം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുക്കളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ദേശീയ അസംഘടിതതൊഴിലാളി കോൺഗ്രസ് (എ. ഐ. യു .ഡബ്ല്യു. സി ) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേട്ട ഗവൺമെൻറ് ഹൈസ്കൂൾ പടിക്കൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ തേനംമാക്കൽ, മണ്ഡലം പ്രസിഡന്റ് അൻവർഷ കോന്നാട്ടുപറമ്പിലിനു പാതക കൈമാറി ഉത്ഘാടനം ചെയ്തു
പ്രതിഷേധധർണ്ണ സമ്മേളനം ബിഎസ്എൻഎൽ ഓഫീസ് പടിക്കൽ കെ.പി.സി.സി നിർവാഹസമതിയംഗം ശ്രീ തോമസ് കല്ലാടൻ ഉത്ഘാടനം ചെയതു. തുടർച്ചയായി ഇന്ധന വില വർദ്ധിച്ചു വരുന്നതുമൂലം നിത്യാപയോഗ സാധനവർദ്ധനവിനും അതുമൂലം ജനജീവിതം ദുരിതവുമായി ഭരണനിർവഹണ നടത്തുവാൻ അറിയാത്തവർ സ്വീകരിക്കുന്ന വികാലമായ നടപടികൾ രാജ്യത്തെ തകർച്ചയിലേക്ക് ഏത്തിച്ചിരിക്കുന്നുവെന്ന് തോമസ് കല്ലാടൻ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഫസിലി പച്ചവെട്ടി ,പി.ജിരാജ് നി : മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് പള്ളിവാതുക്കൽ , ജില്ലാ കോണഗ്രസ് ജനറൽ സെക്രട്ടറി റോണി കെ ബേബി, ,നി: മണ്ഡലം ഭാരവാഹികളായ മറിയാമ്മടിച്ചർ, റ്റി.എസ് നിസു ,മോഹനൻ, ബിനു കുന്നുംപുറം ,നെജിബ് കാഞ്ഞിരപ്പള്ളി, സന്തോഷ്മണ്ണഞാനി ,യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എം.കെ ഷെമീർ, കെ.എസ് .യു ജില്ലജനറൽ സെക്രട്ടറി കെ.എൻ നൈസാം , കെ.സി ബേബി , സൈബാസ്റ്റ്യൻ കാരുവേലി സക്കിർ കട്ടുപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു പ്രതിഷേധ പ്രകടനത്തിന് സലിം വട്ടകപ്പാറ , നൗഷാദ്തെക്കടത്ത് ,അൻസാരി പായിപ്പാട്ട് ,ഷാജി പുതുപറമ്പിൽ , അബിസ് ടി ഇസ്മായിൽ ,ഇ .എസ് സജി ,അക്ബർ ,സാബു വില്ലണി ,ഷാഹിദ്ബഷീർ , ഹാഷിം ,അനിഷ് മടുക്കോലിപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.