KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജയരാജന്‍ നമ്പൂതിരി ചിറക്കടവ് മേല്‍ശാന്തി.

ചിറക്കടവ്: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചിറക്കടവ് പെരുന്നാട്ടില്ലം(ദേവീകൃപ) പി.ജെ.ജയരാജന്‍ നമ്പൂതിരി ചുമതലയേറ്റു. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കീഴ്ശാന്തിയായാണ് ദേവസ്വംബോര്‍ഡില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ചേനപ്പാടി ധര്‍മശാസ്താക്ഷേത്രം, മുണ്ടക്കയം വള്ളിയാങ്കാവ് ക്ഷേത്രം, മുണ്ടക്കയം പാര്‍ഥസാരഥി ക്ഷേത്രം, തിടനാട് വട്ടക്കാവ്, എരുമേലി ധര്‍മശാസ്താക്ഷേത്രം, കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവില്‍ എന്നിവിടങ്ങളില്‍ മേല്‍ശാന്തി ആയിരുന്നു.

error: Content is protected !!