ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
പള്ളിക്കത്തോട്: ആന്റോ ആന്റണി എംപി അനുവദിച്ച ചെളിക്കുഴി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ വെള്ളാപ്പള്ളി നിർവഹിച്ചു. ജോജി മാത്യു, ജിജി അഞ്ചാനി, ബെന്നി തോമസ്, സുരേഷ് ബാബു, സുമേഷ്, ജോസഫ് ജോൺ, ഇ.വി. തോമസ്, ജീൻസ് ജോസ്, ലൈസാമ്മ സണ്ണി, സജി, മനോജ് മുഴുക്കുന്നേൽ, എം. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
