‘ഓണക്കനി നിറപ്പൊലിമ’ – എലിക്കുളത്ത് കുടുംബശ്രീയുടെ പൂക്കൃഷിക്കും പച്ചക്കറിക്കൃഷിക്കും തുടക്കമായി.
എലിക്കുളം: ഓണക്കാലത്ത് പൂക്കള്‍, പച്ചക്കറി എന്നിവയില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി കുടുംബശ്രീയുടെ ‘ഓണക്കനി നിറപ്പൊലിമ’ പദ്ധതിയ്ക്ക് എലിക്കുളം പഞ്ചായത്തില്‍ തുടക്കമായി . എട്ടാംവാര്‍ഡിലെ ധനലക്ഷ്മി, അനുഗ്രഹ കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള തളിര്‍ കര്‍ഷകസംഘമാണ് കൃഷി നടത്തുന്നത്.
ബന്ദിപ്പൂച്ചെടികള്‍ നട്ട് പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോഷി കെ.ആന്റണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സൂര്യാമോള്‍, തുളസി സാബു, സി.മനോജ്, സുജാതാദേവി, വി.ഐ. അബ്ദുള്‍ കരീം, മറിയാമ്മ അടിച്ചിലേത്ത്, എം.കെ.സുജാത, കൃഷി ഓഫീസര്‍ കെ. പ്രവീണ്‍, അസി.കൃഷി ഓഫീസര്‍ എ.ജെ.അലക്‌സ് റോയ്, പി.എസ്. ഷെഹ്‌ന, വി.എന്‍ രാജമ്മ, സന്ധ്യാ രാധാകൃഷ്ണന്‍ മെത്തായത്തേല്‍, വി.ജി.ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ് :
എലിക്കുളം പഞ്ചായത്തിലെ കുടുംബശ്രീയുടെ പൂക്കൃഷിയും പച്ചക്കറിക്കൃഷിയും തൈ നട്ട് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
