വഴിവിളക്കുകൾ തെളിയി ക്കാനും അണയ്ക്കാനും ആളില്ല ; പഞ്ചായത്ത് ആളെ വച്ച് ചെയ്യിക്കണമെന്ന് കെ.എസ്.ഇ.ബി.
എരുമേലി ഗ്രാമപ്പഞ്ചായത്തിൽ അനുമതിയില്ലാത സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകൾ നീക്കംചെയ്യണമന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ .ബി. പഞ്ചായത്തിന് കത്തുനൽകി. മീറ്ററില്ലാത ലൈൻവലിച്ച് സ്ഥാപിച്ചതും സുരക്ഷാസംവിധാനങ്ങളില്ലാതെ സ്ഥാപിച്ചതുമായ വഴിവിളക്കുകളാണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. കത്തു നൽകിയത്. എരുമേലിയിൽ 200ലധികം വഴിവിളക്ക് മീറ്റർ കണക്ഷ നുകളാണുള്ളത്.എല്ലാ ദിവസവും ഇവ തെളിയിക്കാനും അണയ്ക്കാനുമുള്ള ഉത്തരവാദിത്വം പഞ്ചായത്ത് ഏറ്റെടുക്കണമെന്നും കെ.എസ്.ഇ. ബി. ആവശ്യപ്പെട്ടു.
പലയിടങ്ങളിലായി ഇത്രയധികം വഴിവിളക്കുകൾ ദിവസേന എത്തി തെളിയിക്കുന്നതിനും അണയ്ക്കുന്നതിനും ജീവനക്കാരുമില്ലാത്തതും ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. കത്ത് നൽകിയിരിക്കുന്നത്. നിലവിൽ ടൗണിലെയും തീർഥാടനകാലത്ത് വിവിധയിടങ്ങളിലെയും ലൈറ്റ് പ്രവർത്തിപ്പിക്കുന്നത് കെ.എസ്.ഇ .ബി. ഉദ്യോഗസ്ഥരാണ്. എന്നാൽ ദിവസേന കിലോമീറ്ററുകൾ താണ്ടി ലൈറ്റ് പ്രവർത്തിപ്പിക്കാനുള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. പലപ്പോഴും വഴിവിളക്കുകൾ തെളിയിക്കുന്നില്ലെന്നും അണയ്ക്കുന്നില്ലെന്നും പ്രദേശവാസികളിൽനിന്ന് പരാതി ഉയർന്നിരുന്നു.
എല്ലാ ദിവസവും പല സ്ഥലങ്ങളിലെത്തി വഴിവിളക്കുകൾ തെളിയിക്കാനും അണയ്ക്കാനും സാധ്യമല്ലാത്ത സാഹചര്യമാണ്. ഇതിൻ്റെ ക്രമീകരണം പഞ്ചായത്ത് ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുള്ളതാണ്. ലൈനിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിച്ചുനൽകുന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
