KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡാലിയുടെ ആഗ്രഹം സാധിക്കുന്നു. ഡാലി വരച്ച തന്റെ ഛായാചിത്രം സ്വീകരിക്കുവാൻ ഡോ. ബോബി ചെമ്മണ്ണൂർ കാഞ്ഞിരപ്പള്ളിയിൽ എത്തുന്നു ..

കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രശസ്ത ചിത്രകാരി ഡാലി ജോസഫ് അഞ്ചനാട്ട് മനോഹരമായി വരച്ച ബോബി ചെമ്മണ്ണൂരിന്റെ ഛായാചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ ബോബി ചെമ്മണ്ണൂരിന്റെ, ഛായചിത്രം ഒരു മാസം കൊണ്ടാണ് ഓയിൽ പെയിന്റിംഗ് മീഡിയത്തിൽ ഡാലി വരച്ചു പൂർത്തിയാക്കിയത്. ബോബി ചെമ്മണ്ണൂർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ചിത്രം വരച്ചെതെന്ന് ഡാലി പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ നേരിട്ട് കണ്ട് ആ ചിത്രം അദ്ദേഹത്തിന് സമ്മാനിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്ന് മാധ്യമങ്ങളോട് ഡാലി വെളിപ്പെടുത്തിയിരുന്നു. ഡോ. ബോബി ചെമ്മണ്ണൂർ ആ വാർത്ത അറിയുകയും, ഡാലിയുടെ ആഗ്രഹം സാധിക്കുവാൻ കാഞ്ഞിരപ്പള്ളിയിൽ നേരിട്ട് എത്തുവാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ കാഞ്ഞിരപ്പള്ളിയിൽ എത്തുന്ന ഡോ. ബോബി ചെമ്മണ്ണൂർ ഡാലിയുടെ വീട്ടിലെത്തി ഡാലി വരച്ച തന്റെ ഛായാചിത്രം നേരിട്ട് ഏറ്റുവാങ്ങും. അശരണർക്ക് നിരവധി സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ബോബി ചെമ്മണ്ണൂർ, തിങ്കളാഴ്ച രാവിലെ ചങ്ങനാശ്ശേരിൽ ഒരു ജീവകാരുണ്യ പരിപാടിയിൽ ഭാഗമാകുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിൽ ഡാലിയുടെ വീട് സന്ദർശനത്തിന് ശേഷം പൂഞ്ഞാറിൽ ഒരു കുട്ടിയുടെ ഡയാലിസിസ് ചെയ്യുന്നതിന് സഹായം നൽകുവാൻ അദ്ദേഹം യാത്രയാകും.

812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് റെക്കോർഡ് ഫോർ വേൾഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണ്ണൂരും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും കേരളത്തിൽ ഇപ്പോൾ ഒരു തരംഗം സൃഷ്ട്ടിച്ചു കഴിഞ്ഞു. കേരളത്തിലും പുറത്തും ബോബി ഫാൻസ്‌ അസ്സോസിയേഷനുകൾ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ബോബി ഫാൻസ്‌ അസോസിയേഷൻ കഴിഞ്ഞ ആഴ്ച മുക്കൂട്ടുതറയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു കൊച്ചു കുഞ്ഞിന്റെ അടിയന്തിര ചികിത്സയ്ക്ക് സഹായം നൽകുകയുണ്ടായി.

ഡോ. ബോബി ചെമ്മണ്ണൂർ തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിൽ എത്തുമ്പോൾ, അദ്ദേഹത്തിന് സ്വീകരണം ഒരുക്കുവാൻ ബോബി ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർക്കൊപ്പം നിരവധി കലാസാംസ്കാരിക പ്രവർത്തകരും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ അണിചേരും.

error: Content is protected !!