അടിസ്ഥാന വികസനത്തിനും ആര്യോഗ്യ,ശുചിത്വ,കാർഷിക മേഖലകൾക്കും ഉന്നൽ നൽകി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2021-22 വർഷത്തെ വാർഷിക ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത് അവതരിപ്പിച്ചു. പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജലി ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി.എസ്.കൃഷ്ണകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിമല ജോസഫ്, എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീർ, മാഗി ജോസഫ്, ജോളി മടുക്കകുഴി, മോഹനൻ റ്റി.ജെ, ജൂബി അഷറഫ്, രത്നമ്മ രവീന്ദ്രൻ, കെ.എസ്.എമേഴ്സൺ, പി.കെ.പ്രദീപ്, ജയശ്രീ ഗോപിദാസ്, ജോഷി മംഗലം, ആസൂത്രണസമിതി വൈസ്ചെയർമാൻ പി.കെ അബ്ദുൾ കരീം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു മാത്യൂ ജോർജ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
51,83,58,989 കോടി രൂപ വരവും 51,79,49,714 കോടി രൂപ ചെലവും 4,09,275 രൂപ മിച്ചവും ഉള്ള ബഡ്ജറ്റാണ് 2021-22 വർഷത്തിലേത്. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനപരിധിയിൽ നിന്നുകൊണ്ട് പ്രാദേശിക വികസനവും സാമൂഹ്യ നീതിയും ഉറപ്പുവരുത്തുക എന്ന സർക്കാർ നിർദ്ദേശം പ്രാവർത്തികമാക്കുന്നതിനും നവകേരള മിഷന്റെ സാദ്ധ്യത പരമാവധി മുതലെടുത്ത് കൂടിവെള്ളം, ആരോഗ്യം, ഭവനനിർമ്മാണം, ശുചിത്വം, വനിതാ-ശിശുക്ഷേമം, വൃദ്ധർ/ഭിന്നശേഷിയുള്ളവർ മുതലായയ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം, ഗതാഗത സൗകര്യവികസനം എന്നീ മേഖലകൾക്ക് മുന്തിയ പരിഗണന നൽകുന്നതുമായ വികസന കാഴ്ചപ്പാടോടുക്കൂടിയാണ് ഇൗ വാർഷിക ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്.