വിദ്യാർഥികൾ മനുഷ്യത്വമുള്ളവരാകണം’-ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ.
മുണ്ടക്കയം: വിദ്യാർത്ഥികൾ മനുഷ്യത്വമുള്ളവരും സമൂഹത്തിനുപകാരമുള്ളവരുമായി മാറണമെന്ന് മാർ. ജേക്കബ് മുരിക്കൻ. പെരുവന്താനം സെന്റ് ആന്റണീസ് കോളേ ജിൽ 2026-27 അധ്യയന വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാരംഭം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി രചിച്ച പതിനഞ്ചാമത് പുസ്‌തകം പാഷൻ ക്വോഷ്യന്റ് പ്രകാശനം ചെയ്തു.
പുതുതായി പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളെയും കോളേജ് ഫാഷൻ ഡിപ്പാർട്ട്മെൻ്റ് വിഭാഗം ഒരുക്കിയ പ്രത്യേക ഗാർലാൻഡ് അണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കവാടത്തിൽ സ്വീകരിച്ച് സമ്മേളന ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.
ബി.കോം എ.സി.സി.എയിക്ക് 12 പേപ്പർ വിജയിച്ച ഗോപിക സുഭാഷ്, ഡാലിയ ഡേവിഡ്, ശരത് ശങ്കർ എന്നിവരെ സ്വർണപതക്കം നൽകി ആദരിച്ചു. റവ. ഡോ. ഫാദർ സേവ്യർ കൊച്ചുപറമ്പിൽ അനുഗ്രഹപ്രഭാഷണവും, റവ. ഫാ. സോബിൻ താഴത്തുവീട്ടിൽ മുഖ്യപ്രഭാഷണവും നടത്തി.
കോളേജിൽ 2026ൽ എംജി യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളുടെ പ്രതിനിധിയായ ലിയ റോജോ, ഗോപിക സുഭാഷ്,ഡാലിയ ഡേവിഡ് എന്നിവർ സംസാരിച്ചു.
കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി സ്വാഗതവും, വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു നന്ദിയും അർപ്പിച്ചു.
പ്രവേശനം നേടിയ എല്ലാ വിദ്യാർഥികൾക്കും മാർ ജേക്കബ് മുരിക്കൻ പിതാവ് വിജ്ഞാന ദീപം പകർന്നുനൽകി. തുടർന്നുള്ള ദിവസങ്ങളിൽ, പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബ്രിഡ്‌ജ് പ്രോഗ്രാം നടത്തുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
