KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോകകപ്പ് ആവേശമായി റാലി നടത്തി.

മുക്കൂട്ടുതറ: ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൻ്റെ ആവേശത്തിൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ റാലി നടത്തി. മുട്ടപ്പള്ളിയിൽ നിന്നും 40 ഏക്കർ ജംഗ്ഷനിലേക്കായിരുന്നു റാലി നടത്തിയത്. ഫുട്ബോൾ പ്രേമികൾ അവരുടെ ഇഷ്ടതാരത്തിന്റെ ജേഴ്സിക്ക് ഒപ്പം ടീമിന്റെ പതാകയും പതാകയുടെ നിറമുള്ള ബലൂണുകളും റിബണുകളും ധരിച്ച് ലോകകപ്പ് തീം സോംഗിന് അനുസരിച്ച് നൃത്തം വച്ചുമാണ് പങ്കെടുത്തത്.

പഞ്ചായത്തംഗങ്ങളായ സന്തോഷ് കുമാർ, മനോജ് കുമാർ എന്നിവർ ചേർന്ന് പന്ത് തട്ടി റാലി ഉദ്ഘാടനം ചെയ്തു‌. ലൈബ്രറി പ്രസിഡൻ്റ് ആർ. ധർമകീർത്തി അധ്യക്ഷത വഹിച്ചു. ടിജിൻ വർഗീസ്, സുബിൻ ഐക്കുഴി, പി.ടി. അഭിലാഷ്, ടിൻസ് വർഗീസ്, പ്രിൻസ്, മോഹൻജി, ഷെഹിൻ ഷെഫീഖ്, വിഷ്ണു കെ. രാജ്, ഷെഹീനാസ്, അനന്ദു മന്നിക്കൽ, സേതു സോമൻ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!