KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആധാർ ബയോമെട്രിക് പുതുക്കൽ.

അഞ്ച്, 15 വയസ്സുകളിൽ ചെയ്യേണ്ട ആധാർ നിർബന്ധി ത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമാ യിരിക്കുമെന്ന് കേരള സംസ്ഥാ ന ഐ.ടി മിഷൻ. അഞ്ച് മുതൽ 17 വയസ് വരെയുള്ള കുട്ടികൾ ക്ക് ഈ ആനുകൂല്യം എല്ലാ അം ഗീകൃത ആധാർ കേന്ദ്രങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാ ണ്. സമയബന്ധിതമായി വിരലട യാളം, കൃഷ്ണമണി രേഖ, ഫോട്ടോ എന്നിവ പുതുക്കാത്തപക്ഷം ആ ധാർ കാർഡുകൾ താൽകാലിക മായി അസാധുവാകാൻ സാധ്യ തയുണ്ട്. ഇത് സ്കൂൾ പ്രവേശനം, റേഷൻ കാർഡ്, സ്കോളർഷിപ്, ഡിജിലോക്കർ, ബാങ്ക് അക്കൗണ്ട് എന്നിവയെ ബാധിക്കും. മത്സര പരീക്ഷകളുടെ രജിസ്ട്രേഷനും പ്രശ്നം സൃഷ്ടിച്ചേക്കാം. അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റിന് ബ യോമെട്രിക് വിവരങ്ങൾ ആവശ്യ മില്ലെന്നും മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ച് ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കി ഇത് ചെയ്യാമെന്നും ഐ.ടി മിഷ ൻ വ്യക്തമാക്കി. കൂടുതൽ വിവര ങ്ങൾക്ക്: ഫോൺ: 155300 (ടോൾ ഫ്രീ), 0471-2335523. വെബ്സൈറ്റ്.
: aadhaar.ksitm@kerala.gov.in

error: Content is protected !!