ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചുമതലയേറ്റ ജയരാജന്‍ നമ്പൂതിരിയ്ക്ക് സ്വീകരണം നല്‍കി.
ചിറക്കടവ്: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ചിറക്കടവ് മഹാദേവക്ഷേത്ര മേല്‍ശാന്തിയായി ചുമതലയേല്‍ക്കുന്ന പെരുന്നാട്ടില്ലം പി.ജെ.ജയരാജന്‍നമ്പൂതിരിക്ക് മഹാവിഷ്ണുക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. മഹാവിഷ്ണുക്ഷേത്ര ദര്‍ശനത്തിനെത്തിയ അദ്ദേഹം ഭഗവാന് വസ്ത്രവും കാണിക്കയും തുളസിമാലയും അര്‍പ്പിച്ചു.
വിഷ്ണുക്ഷേത്ര മേല്‍ശാന്തി എച്ച്.ബി.ഈശ്വരന്‍നമ്പൂതിരി, പ്രസിഡന്റ് ടി.പി.രവീന്ദ്രന്‍പിള്ള, വൈസ്പ്രസിഡന്റ് സുമേഷ് ശങ്കര്‍ പുഴയനാല്‍, സെക്രട്ടറി എം.എന്‍.രാജരത്‌നം, ട്രഷറര്‍ പി.പി.രാജന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കീഴ്ശാന്തിയായാണ് ജയരാജന്‍ നമ്പൂതിരി ദേവസ്വംബോര്‍ഡില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ചേനപ്പാടി ധര്‍മശാസ്താക്ഷേത്രം, മുണ്ടക്കയം വള്ളിയാങ്കാവ് ക്ഷേത്രം, മുണ്ടക്കയം പാര്‍ഥസാരഥി ക്ഷേത്രം, തിടനാട് വട്ടക്കാവ്, എരുമേലി ധര്‍മശാസ്താക്ഷേത്രം, കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവില്‍ എന്നിവിടങ്ങളില്‍ മേല്‍ശാന്തി ആയിരുന്നു.

