KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം സർക്കാർ പാലിയേറ്റിവ് കെയറിന് ആംബുലൻസ്.

മുണ്ടക്കയം: 2025-26 വാർഷിക പദ്ധതിയിൽ നിന്ന് ജില്ല പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 14 ലക്ഷം രൂപ വകയിരുത്തി മുണ്ടക്കയം ഗവ. ആശുപത്രിയിലെ സെക്കൻഡറി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി വാങ്ങിയ ആംബുലൻസ് പ്രവർത്തനം ആരംഭിച്ചു. മുണ്ടക്കയം, പാറത്തോട്, കാഞ്ഞിരപ്പള്ളി, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ കിടപ്പുരോഗികൾക്ക് പദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ, മെഡിക്കൽ ഓഫിസർ ഡോ. സീന എം. ഇസ്മായിലിന് താക്കോൽ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിനി മോൾ തടത്തിലിൻ്റെ അധ്യക്ഷതയിൽ സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർമാൻമാരായ അയ്യൂബ് ഖാൻ, ബിനു മറ്റക്കര, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ജോൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ഷാജി, മെംബർ എം.എസ്. ശിവകുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി, പി.യു. അൻസാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ഷൈജു എന്നിവർ സംസാരിച്ചു.

error: Content is protected !!