KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപ്രഖ്യാപിത വൈദ്യുതി മുടക്കം തുടരുന്നു:വലഞ്ഞ് ഉപഭോക്താക്കൾ.

മഴക്കാലമായിട്ടും അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാകുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഇടവിട്ട് 5 മുതൽ 10 മിനിറ്റോളം വൈദ്യുതി മുടങ്ങുന്നതായി ഉപഭോക്താക്കൾ പറയുന്നു. ഓരോ ഇലക്ട്രിക്കൽ സെക്ഷനിലെയും ഏതൊക്കെ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങു മെന്ന് സാധാരണ കെഎസ്‌ഇബി മുൻകൂ ട്ടി പത്രക്കുറിപ്പിലൂടെ അറിയിക്കാറുണ്ട്. ഇതിന് പുറമെയാണ് അറിയിപ്പില്ലാത്ത സ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.

ആശുപത്രി, വ്യാവസായ, വാണിജ്യ മേഖലകൾ, കമ്പ്യൂട്ടർ അധിഷ്‌ഠിത സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഇടവിട്ടുള്ള വൈദ്യുതി മുടക്കം വളരെയേറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരിയ്ക്കുകയാണ്. ഇടവിട്ടു ള്ള വൈദ്യുതി മുടക്കം വീടുകളിലെ പല വൈദ്യുത ഉപകരണങ്ങളും വളരെ പെട്ടെന്ന് തകരാറിലാക്കുന്നതിനും ഇടയാക്കു ന്നു. രാത്രികാലങ്ങളിലാവട്ടെ മണിക്കൂറു കളോളം വൈദ്യുതിയില്ലാതെ വരുന്നുണ്ട്. ഇത് ഗാർഹിക ഉപഭോക്താക്കളെ ചെറിയ നിലയിലല്ല വലയ്ക്കുന്നത്.

കാറ്റിലും മഴയിലും മരക്കൊമ്പുകളും മറ്റും വീണ് ഉണ്ടാകാറുള്ള സ്വഭാവിക വൈദ്യു തി തടസമല്ല ഇടവിട്ടുള്ള വൈദ്യുതി മുടക്കത്തിന് പിന്നിൽ. മറ്റെന്തോ ആണ്, അത് കണ്ടെത്താനുള്ള സത്വര നടപടി കൾ കെഎസ്ഇബി അധികൃതരുടെ ഭാഗ
ത്തുനിന്നും ഉണ്ടാകണമെന്നാണ് വൈദ്യു തി ഉപഭോക്താക്കളിൽ നിന്നും ഉയരുന്ന ആവശ്യങ്ങളിൽ മുഖ്യം.

ടച്ച് വെട്ടൊക്കെ മുറപോലെ നടക്കുന്നുണ്ട്. ഇക്കുറി റോഡരുകിലെ ഫലവൃക്ഷങ്ങളുടെ കായ്‌ഫലമുള്ള കൊമ്പുകൾ മുൻ കരുതലെന്ന പേരിൽ നേരത്തെ തന്നെ അരിഞ്ഞു വീഴ്ത്തിയിരുന്നു. മുൻ കൊല്ലങ്ങളിൽ ഉണ്ടായതുപോലെയുള്ള മഴ ക്കെടുതികളും ഇത്തവണ ഉണ്ടായിട്ടില്ല. പക്ഷേ, വൈദ്യുതി മുടക്കത്തിനുമാത്രം ഒരു കുറവുമില്ല. കൃത്യമായ ഇടവേളകളിലുള്ള വൈദ്യുതി തടസ്സപ്പെടലിന് മാത്രം പരിഹാരം മാത്രമുണ്ടാകുന്നില്ല. ഇതിനെരു ശാശ്വത പരിഹാരം വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

error: Content is protected !!