KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം ഗവ. ആശുപത്രിയിൽ ഡോക്ടറുടെ രാത്രിസേവനം നിലച്ചതിൽ പ്രതിഷേധം.

മുണ്ടക്കയം : ഏതാനും മാസങ്ങളായി സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ രാത്രികാല സേവനം നിലച്ചതിൽ ആശുപത്രി ജനകീയ സമരസമിതി പ്രതിഷേധിച്ചു. ഒരു ഡോക്ടർ അവധിയെടുത്താൽ പകരം ഡോക്ടറെ ഉറപ്പാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്. രാത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണിത്. അടിയന്തരമായി ഡോക്ടറെ നിയമിക്കാൻ നടപടി എടുക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. രാജീവ് പുഞ്ചവയൽ, കെ.കെ. ജലാലുദ്ദീൻ, സിജു കൈതമറ്റം, സി.എസ്. പ്രമോദ്, വി.സി. അനിയൻ, വി.പി. കൊച്ചുമോൻ, ജെ.ജോൺ, ബി. അനിൽകുമാർ, ടി.എസ്. റഷീദ്, രാജീവ് അലക്സാണ്ടർ, കെ.പി.മായാമോൾ, തമ്പി കാവുമ്പാടം, ബെന്നി ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!