KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റിട്ടേൺ ഓട്ടത്തിൽ   ഓട്ടോയിൽ സൗജന്യ യാത്ര ഒരുക്കി അൻവർ സാദത്ത്.

കാഞ്ഞിരപ്പള്ളി :സർക്കാരിനൊപ്പം സൗജന്യ യാത്രാ പദ്ധതിയുമായി ഓട്ടോ ഡ്രൈവർ. തന്റെ ഓട്ടോറിക്ഷയിൽ റിട്ടേൺ ഓട്ടത്തിൽ സഞ്ചരിക്കുന്നവർക്ക് സൗജന്യ യാത്രയാണ് പട്ടിമറ്റം സ്വദേശി ചേലയിൽ അൻവർ സാദത്ത് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി – എരുമേലി റൂട്ടിൽ പട്ടിമറ്റം ജംക്ഷനിലാണു അൻവറിന്റെ ഓട്ടോ ഓടുന്നത്. സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസിൽ സ്ത്രീകൾക്കു മാത്രമാണു സൗജന്യ യാത്ര ഒരുക്കിയതെങ്കിൽ അൻവറിന്റെ ഓട്ടോയിൽ റിട്ടേൺ യാത്രയിൽ സ്ത്രീ – പുരുഷ ഭേദമെന്യേ എല്ലാവർക്കും സൗജന്യമാണെന്നു അൻവർ പറയുന്നു. കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണു കോൺഗ്രസ് അനുഭാവിയായ അൻവർ തന്റെ ഓട്ടോയിലും റിട്ടേൺ യാത്ര സൗജന്യമാക്കിയത്.

25 വർഷമായി പട്ടിമറ്റത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ് അൻവർ . സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച അന്നുമുതലാണ് പോൾപ്പി എന്ന തന്റെ ഓട്ടോറിക്ഷയിലും സൗജന്യ റിട്ടേൺ യാത്ര ഒരുക്കിയത്. ഇപ്പോൾ പോൾപ്പി ഓട്ടം കഴിഞ്ഞ് തിരികെ വരുന്ന വഴി ആരു കൈകാണിച്ചാലും അൻവർ വാഹനം നിർത്തും. പട്ടിമറ്റം ഓട്ടോ സ്റ്റാൻഡ് വരെ യാത്ര സൗജന്യം.

error: Content is protected !!