ചെങ്ങളം SH കോൺവെന്റ് സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് …. CFMSS കോൺഗ്രിഗേഷൻ ഇന്ത്യയിൽ 120 വർഷത്തെ സേവനം പൂർത്തിയാക്കുന്നു ..
1898 -ൽ ഇറ്റലിയിൽ മദർ സെറാഫിനാ ഫറോൾഫി തുടക്കം കുറിച്ച CFMSS സന്യാസ സമൂഹം, ഇന്ത്യ കൂടാതെ, അർജന്റീന, ബ്രസിൽ, ഇറ്റലി, റൊമാനിയ, സ്പെയിൻ തുടങ്ങി പത്തിലേറെ രാജ്യങ്ങളിലായി ആതുര സേവനങ്ങളും വിദ്യാഭാസ പ്രവർത്തനങ്ങളും നടത്തിവരുന്നു. ഇന്ത്യയിൽ ആതുര സേവനത്തിനും, വിദ്യാഭാസത്തിനും തുടക്കം കുറിച്ചത് 1901 -ൽ. ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭാസ സേവനം നടത്തിവരുന്ന CFMSS സിസ്റ്റേസ് ഇന്ത്യയിൽ ആതുര സേവനകേന്ദ്രങ്ങളും, ഓർഫനേജുകളും സ്കൂളുകളും അടക്കം നൂറ്റിയിരുപതോളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട് . കേരളത്തിൽ CFMSS സിസ്റ്റേസ് നടത്തുന്ന ഏക സ്കൂളാണ് സേക്രട്ട് ഹാർട്ട് കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ ചെങ്ങളം. 2003 -ൽ ചെങ്ങളത്ത് സ്ഥാപിതമായ സ്കൂളിലെ ആദ്യ ബാച്ച് 2009 -10 ൽ ഉന്നത വിജയത്തോടെ പുറത്തിറങ്ങി. അന്നുതൊട്ട് പബ്ലിക് പരീക്ഷകളിൽ നൂറു ശതമാനം വിജയത്തോടെ, സ്കൂൾ മേഖലയിലെ മികച്ച സ്‌കൂളുകളിൽ ഒന്നായി പ്രവർത്തിച്ചുവരുന്നു.
CFMSS ന്റെ കീഴിലുള്ള പട്യാല ഹയർ സെക്കന്ററി സ്‌കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ മരിയ ജോസഫിൻ ഏതാനും മാസങ്ങൾക്ക് മുൻപ് ചെങ്ങളം സ്കൂളിന്റെ പ്രധാന അധ്യാപികയായി നിയമിതയായത്, ചെങ്ങളം സ്കൂളിനെ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളായി മാറ്റിയെടുക്കണം എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ്.
ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് CFMSS സന്യാസ സമൂഹം 120 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വർഷം മുതൽ, അവരുടെ സ്‌കൂളുകളിൽ ഏറ്റവും ആധുനിക രീതിയിലുള്ള പഠന സൗകര്യങ്ങൾ ഒരുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത് . CFMSS ന്റെ കീഴിലുള്ള
ഇന്ത്യയിലെയും, വിദേശത്തെയും സ്കൂളുകളെ തമ്മിൽ കോർത്തിണക്കി, ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ കർമ്മപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. അതിന്റെ ഭാഗമായി, ചെങ്ങളം SH-ൽ അത്യാധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ്സ്‌റൂം തയ്യാറാക്കി വരുന്നു. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ക്ലാസുകൾ CFMSS – ന്റെ ഇന്ത്യയിലെ മറ്റു സ്കൂളുകളിലെ മികച്ച അധ്യാപകർക്കൊപ്പം വിദേശരാജ്യങ്ങളിലെ പ്രഗത്ഭരായ അധ്യാപകരും ചെങ്ങളം സ്കൂളിലെ കുട്ടികളുമായി സ്മാർട്ട് ക്ലാസ് റൂമിലൂടെ ഓൺലൈനിൽ സംവദിക്കും. വിദേശ വിദ്യാർത്ഥികൾക്കൊപ്പം പൊതുവായ മത്സര പരീക്ഷകൾ എഴുതുവാനും, പഠന സൗകര്യങ്ങൾ പങ്കുവയ്ക്കുവാനും, ഒപ്പം ഉപരിപഠനത്തിനുള്ള സാധ്യതകൾ കണ്ടെത്തുവാനും ചെങ്ങളം എസ്എച്ചിലെ വിദ്യാർത്ഥികൾക്ക് അവസരം ഒരുങ്ങുകയാണ്. ചെങ്ങളം SH സ്‌കൂളിനെ ലോകോത്തര നിലവാരത്തിൽ എത്തിക്കുന്നതിന്റെ ആദ്യപടിയായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ്, മെഡിക്കൽ എൻട്രസ് കോച്ചിങ്ങുകളും സ്മാർട്ട് ക്ലാസ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുവാനുള്ള നടപടികൾക്ക് തുടക്കമായെന്നു പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ പറഞ്ഞു. കോവിഡ് ലോക്‌ഡൌൺ കാലത്ത് ഏറ്റവും വലിയ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായത് വിദ്യാഭ്യാസ രംഗത്താണ്. പ്രഗത്ഭരായ അധ്യാപകരുമായി മുഖാമുഖം ശിക്ഷണം നേടുന്നതുപോലെ തന്നെ, അവരുമായി ഓൺലൈൻ ക്ലാസ്സുകളിൽ കൂടിയും ശിക്ഷണം നേടുവാൻ സാധിക്കും എന്ന സത്യം ലോക്ക് ഡൌൺ കാലഘട്ടം ലോകത്തിന് വെളിവാക്കി കൊടുത്തു. വലിയ ഫീസ് കൊടുത്തും, ദൂരയാത്ര ചെയ്‌തും എഞ്ചിനീയറിംഗ്, മെഡിക്കൽ എൻട്രൻസ് ക്ലാസുകളിൽ പരിശീലനം നടത്തുന്നതിന് പകരം, സ്വന്തം ക്ലാസ് റൂമുകളിൽ ലോകോത്തര നിലവാരമുള്ള ക്ലാസുകൾ ഓൺലൈനായി എത്തിച്ച്, സ്കൂളിലെ അധ്യാപകരുടെ സഹായത്തോടെ ലളിതമായി പറഞ്ഞുമനസ്സിലാക്കി കുട്ടികളെ പഠിപ്പിക്കുവാനുള്ള സ്കൂളിന്റെ പദ്ധതി വൻവിജയം ആയിരിക്കും എന്നതിന് സംശയമില്ല. ഒപ്പം തന്നെ, PSC , സിവിൽ സർവീസ് പരീക്ഷകൾക്കുമുള്ള കോച്ചിങിനും സ്കൂളിൽ തുടക്കമായി.
അടുത്ത വർഷങ്ങളിൽ ദേശീയ തലത്തിലുള്ള എഞ്ചിനീയറിംഗ് / മെഡിക്കൽ എൻട്രൻസ് പരീക്ഷകളിൽ ചെങ്ങളം എസ്എച്ചിലെ വിദ്യാർത്ഥികൾ ഉന്നതവിജയം നേടുമെന്ന കാര്യത്തിൽ പൂർണ വിശ്വാസം ഉണ്ടെന്ന് പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ പറഞ്ഞു.
.
Problem solving skills, communication skills, network skills, personality development മുതലായവ ഉൾപ്പെടുന്ന 32 വ്യത്യസ്ത പഠനതന്ത്രങ്ങളിലൂടെ കുട്ടികളെ പരിശീലിപ്പിച്ചെടുക്കുന്ന education skills എന്ന online class-ൽ 6-ം class മുതൽ 12-ം class വരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്നു. കുട്ടികളെ ഓരോ ഗ്രൂപ്പുകളായി തിരിച്ച്, ഓരോ കുട്ടിയും, ആ ഗ്രൂപ്പിലെ മറ്റു കുട്ടികൾക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ചുകൊടുക്കുന്ന രീതിയും സ്‌കൂളിൽ വളരെ വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു .
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇംഗ്ലീഷ് ഉച്ചാരണ രീതികൾ ശരിയായി പഠിക്കുവാനുള്ള പരിശീലന ലഭ്യത കുറവ് എന്നത്. എന്നാൽ ചെങ്ങളം എസ്സെച്ചിൽ, കുട്ടികളെ ചെറുപ്രായത്തിൽ തന്നെ, അന്താരാഷ്ര നിലവാരത്തിലുള്ള ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി പ്രഗത്ഭരായ അധ്യാപകർ സേവനം ചെയ്യുന്നുണ്ട്. SH -ൽ പഠിച്ചിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച ജോലികൾ ചെയ്യുന്ന പൂർവ വിദ്യാർത്ഥികൾ, തങ്ങൾക്കു ചെറുപ്രായത്തിൽ സ്കൂളിൽ നിന്നും ലഭിച്ച ലോകോത്തര നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷ ട്രെയിനിങ് നന്ദിയോടെ സ്മരിക്കുന്നു. അവരുടെ തുടർജീവിതത്തിന് അതൊരു മുതൽക്കൂട്ടാണ്.
ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ്, കമ്പ്യൂട്ടർ ലാബുകൾ, മികച്ച ലൈബ്രറി, ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. വിവിധ പ്രദേശങ്ങളിൽ നിന്നും കുട്ടികളെ സ്‌കൂളിൽ എത്തിക്കുവാൻ സ്കൂൾ ബസ്സുകളും, മറ്റു വാഹന സൗകര്യങ്ങളും സ്കൂൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും കലാകായിക മത്സരങ്ങളിൽ മികച്ച വിജയങ്ങൾ നേടി, എസ്എച്ചിലെ കുട്ടികൾ കഴിവുകൾ തെളിയിച്ചിട്ടുണ്ട് .
കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട കൗൺസിലിംഗുകളും സ്കൂളിൽ നടത്തുന്നുണ്ട്.
ആധുനിക യുവതലമുറയുടെ ഏറ്റവും വലിയ ശാപമായ, മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമപ്പെട്ടു പോകുന്ന യുവത്വത്തിന് നേർവഴി കാട്ടുവാൻ ഇത്തരം കോൺവെന്റ് സ്കൂളുകൾ നടത്തുന്ന ശിക്ഷണം വിലമതിക്കുവാൻ ആവാത്തതാണ്.
CFMSS സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ മദർ സെറഫിനായുടെ വിദ്യാഭ്യാസ നയങ്ങളിലും ജീവിത മൂല്യങ്ങളിലും ഊന്നി കുട്ടികളെ പരിശീലിപ്പിക്കുന്ന ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്നവരെ, മികച്ച പരിശീലനം നൽകി ലോകോത്തര നിലവാരത്തിൽ എത്തിക്കുന്നതിനോടൊപ്പം, സമൂഹത്തോടും കുടുംബത്തോടും വിധേയത്വവും വിശ്വസ്തതയും പുലർത്തുന്ന ഉത്തമ വ്യക്തികളായി വാർത്തെടുക്കുക എന്നതുമാണ് ചെങ്ങളം സേക്രട്ട് ഹാർട്ട് കോൺവെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ പ്രഥമ ലക്ഷ്യം. സ്കൂൾ മാനേജ്‌മന്റ് നടത്തുന്ന ഇത്തരം പ്രവർത്തങ്ങൾക്ക് സ്കൂൾ PTA യുടെ പൂർണ പിന്തുണയുമുണ്ട്.
കോൺവെന്റ് സ്‌കൂളുകളുടെ മുഖമുദ്രയായ കർശനമായ അച്ചടക്കവും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും നൽകുന്നതിലൂടെ, ചെങ്ങളം സേക്രട്ട് ഹാർട്ട് കോൺവെന്റ് ഹയർ സെക്കന്ററി സ്‌കൂൾ, പ്രദേശത്തെ ഏറ്റവും മികച്ച സ്കൂൾ ആയി മാറിയിരിക്കുകയാണ്. ചെറിയ കാലയളവിൽ തന്നെ, സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സ്‌കൂൾ ആകണമെന്ന ആഗ്രഹത്തോടെ സ്കൂൾ മാനേജ്‌മന്റ് നടത്തുന്ന നൂതന പഠന പദ്ധതികളുടെ വിജയത്തിനായി സ്‍കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, മാതാപിതാക്കളും ഒരേ മനസ്സോടെ ഒപ്പമുണ്ട്.
