ദൃശ്യം സിനിമയെ വെല്ലുന്ന തിരക്കഥയുമായി കൊലയാളി മോഹനൻ കാത്തിരുന്നു, ചെറിയ ഒരു പിഴവ് മൂലം പിടിക്കപെട്ടു …
May 8, 2016
കാഞ്ഞിരപ്പള്ളി : ഒരു കുറ്റം ചെയ്താൽ പോലീസിന്റെ കൈയിൽ പെടാതെ എങ്ങനെ വിദഗ്ദമായി രക്ഷപെടാം എന്നും വളരെ വിശദമായി മലയാളികളെ പഠിപ്പിച്ച ദൃശ്യം സിനിമ ധാരാളം കുറ്റവാളികൾക്ക് പ്രചോദനം ആയിട്ടുണ്ട് . അത്തരത്തിൽ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ചിറക്കടവില്‍ അരങ്ങേറിയത്.
തലേ ദിവസം സുഹൃത്തിന്റെ വീട്ടിൽ ഒരുമിച്ചു ഇരുന്നു ചോറുണ്ട് , ഒരേ മുറിയിൽ കഥകൾ പറഞ്ഞു അന്തി ഉറങ്ങിയ മോഹനൻ രാത്രിയിൽ ഉറങ്ങാതെ ചിന്തിച്ചു കൊണ്ടിരുന്നത് തൊട്ടടുത്ത് കിടക്കുന്ന സുഹൃത്ത് രാജപ്പനെ അടുത്ത ദിവസം ഒരു പഴുതും ഉണ്ടാക്കാതെ കഥ കഴിക്കുന്ന കാര്യമാണ്.
രാജപ്പന്റെ ഭാര്യയുടെ ഹൃദയ ശസ്‌ത്രക്രിയക്കായി മോഹനന്റെ അടുത്ത് നിന്നും ഏകദേശം ഒരു ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. മോഹനനൻ നേരത്തെ ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചിരുന്ന പണമാണ് രാജപ്പന് കടമായി കൊടുത്തത്. ആ പേരിൽ രാജപ്പന്റെ വീട്ടിൽ മോഹനനൻ അമിത സ്വാതന്ത്ര്യം എടുത്തത് രാജപ്പന് ഇഷ്ട്ടമായില്ല. പണത്തിന്റെ പേരിൽ ഇനിയും ഈ വീട്ടിൽ വന്നു താമസിക്കരുത് എന്ന് മോഹനനു രാജപ്പൻ അന്ന് വൈകിട്ട് താക്കീതു നല്കിയിരുന്നു.
അത് മോഹനനു ഇഷ്ടപെട്ടില്ല എങ്കിലും അയാൾ അത് പുറത്തു കാട്ടിയില്ല . പകരം രാജപ്പന്റെ ജീവൻ എടുക്കുവാൻ ആണ് അയാൾ തീരുമാനിച്ചത് . അതിനു വേണ്ടി വിദഗ്ദ തന്ത്രങ്ങൾ അയാൾ മെനെഞ്ഞു.
ഒന്നാം ഘട്ടം : താൻ സ്ഥലത്ത് നിന്നും പോവുകയെന്ന് രാജപ്പൻ എല്ലാവരെയും അറിയിക്കുവാൻ ശ്രമിച്ചു. രാജപ്പന്റെ വീട്ടുകാരോടും അയക്കരോടും ബന്ധുക്കളോടും അയാൾ പ്രത്യകം പോയി യാത്ര ചോദിച്ചു. വഴിയിൽ കണ്ട പരിചയക്കരോടെല്ലാം യാത്ര പറയുവാൻ അയാൾ പ്രതേകം ശ്രദ്ധിച്ചു. രാജപ്പന്റെ മകൻ ജോലി ചെയുന്ന വർക്ക് ഷോപ്പിൽ ചെന്ന് അവനെ പുറത്തു വിളിച്ചിറക്കി പ്രതേകം പറഞ്ഞിട്ടാണ് പോയത്. താൻ ഉടയെങ്ങും തിരൈകെ വരികയില്ല എന്നും പറഞ്ഞു.
അങ്ങനെ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. കൊലപാതകം നടക്കു്പോൾ മോഹനൻ സ്ഥലത്തില്ല എന്ന് എല്ലാവരെയും അറിയിക്കുക എന്ന പദ്ധതി നന്നായി തന്നെ അയാൾ പൂർത്തീകരിച്ചു.
രണ്ടാം ഘട്ടം :– തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിനൂം തന്റെ പുതുപുത്തൻ ആക്ടിവ സ്കൂട്ടറിൽ മോഹനൻ നേരെ തന്റെ നെടുങ്കണ്ടം പാലാറിൽ ഉള്ള വീട്ടിലേക്കു വച്ച് പിടിച്ചു. വണ്ടിയുടെ രെജിസ്റ്റ്രഷൻ പോലും നടക്കാത്ത പുത്തൻ വണ്ടിയായിരുന്നു അത്.
അവിടെ ചെന്ന അയാൾ പരിചയക്കരെയെല്ലാം കണ്ടു താൻ സ്ഥലത്തുള്ള കാര്യം അറിയിച്ചു. അയല്ക്കരുടെയും ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളിൽ ചെന്ന് തന്ന്റെ സാന്നിധ്യം അറിയിച്ചു. കാഞ്ഞിരപ്പള്ളിയിൽ കൊല നടക്കുന്പോൾ താൻ 80 കിലോമീറ്റർ അകലയുള്ള തന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന് കാണിക്കുവാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത് .
മൂന്നാം ഘട്ടം :- രാജപ്പനെ അടുത്ത സുഹൃത്തായ, അവിടെ പതിവായി താമസിക്കാറുള്ള മോഹനനു രാജപ്പന്റെ ദിനചര്യകൾ വളരെ വ്യക്തമായി അറിയാമായിരുന്നു രാജപ്പൻ വീടിനു അടുത്തുള്ള റബ്ബർ തോട്ടത്തിൽ റബ്ബർ വെട്ടുവാൻ അതിരാവിലെ വെളുപ്പിന് മൂന്നു മണിക്ക് പോകുമായിരുന്നു. . കാട് പിടിച്ചു കിടക്കുന്ന ആ റബ്ബർ തോട്ടത്തിൽ വച്ച് റബ്ബർ വെട്ടുവാൻ അതിരാവിലെ രാജപ്പൻ വരുന്പോൾ കൊലപാതകം നടത്തിയിട്ട് അപ്പോൾ തന്നെ തിരിച്ചു വീട്ടിലേക്കു വരുവാൻ ആയരുന്നു മോഹനൻ പ്ലാൻ ചെയ്തിരുന്നത്.മരണമടഞ്ഞ രാജപ്പൻ
തലേ ദിവസം ചിറക്കടവില്‍ നിന്നും മോഹനൻ പോയതിന്റെ തെളിവിനു അവിടുള്ള നാട്ടുകാരും, അന്നേ ദിവസം അയാൾ നെടുംകണ്ടത് ഉണ്ടെന്നുള്ളതിനു തെളിവായി അവിടുള്ള നാട്ടുകാരും ഉള്ളതിനാൽ രാത്രിയിൽ വന്നു കൊന്നിട്ട് പോയാൽ തന്നെ ആരും സംശയിക്കില്ല എന്നാണ് മോഹനൻ കണക്കു കൂട്ടിയത്. ദൃശ്യം സിനിമയിൽ കാണിക്കുന്നതുപോലെ താൻ ഉള്ള സാഹചര്യങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ അയാൾ കൃത്രിമമായി സൃഷ്ട്ടിച്ചു എടുക്കുകയായിരുന്നു.
രാത്രി തന്നെ പുറപെട്ടു മോഹനൻ തന്റെ സ്കൂട്ടർ ചിറ്റാറിനു തീരത്ത് മറച്ച ശേഷം റബ്ബർ തോട്ടത്തിനുള്ളിൽ കൊലക്കുള്ള കത്തിയുമായി തന്റെ സുഹൃത്ത് റബ്ബർ വെട്ടുവാൻ വെളുപ്പിന് മൂന്നു മണിക്ക് എത്തുന്നതും കാത്തു പതുങ്ങി ഇരുന്നു. അവിടെ കൊലയാളിയുടെ പദ്ധതി ചെറുതായി ഒന്ന് പിഴച്ചു .
അന്ന് രാത്രി മഴ പെയിതതിനാൽ രാവിലെ വെട്ടുവാൻ പറ്റാത്തതിനാൽ രാജപ്പൻ അന്ന് റബ്ബർ വെട്ടുവാൻ പോയില്ല. റബ്ബർ വെട്ടുവാൻ വരാത്ത ദിവസം തന്റെ വളർത്തു പട്ടിയുമായി രാവിലെ നടക്കുവാൻ ഇറങ്ങും എന്ന് അറിയാമായിരുന്ന മോഹനൻ വീണ്ടും അടുത്ത ചാൻസിനായി കാത്തിരുന്നു.
രാവിലെ ഏഴര മണിയോടെ പ്രതീക്ഷിച്ചതുപോലെ രാജപ്പൻ തന്റെ വളർത്തു നായയുമായി നടക്കുവാനിറങ്ങി. ആളൊഴിഞ്ഞ സ്ഥലത്ത് കത്ത് നിന്നിരുന്ന മോഹനനൻ രാജപ്പന്റെ പിന്നിൽ കൂടി ചെന്ന് കത്തി കുത്തിയിറക്കി. ആരെയും കടിക്കുന്ന വളർത്തു നായയെ തുടലിൽ പിടിച്ചായിരുന്നു രാജപ്പൻ നടന്നിരുന്നത്. എന്നാൽ രാജപ്പന്റെ വീട്ടിൽ നിത്യ സന്ദർശകൻ ആയിരുന്ന മോഹനനുമായി നായ നല്ല ഇണക്കത്തിൽ ആയിരുന്നതിനാൽ അത്രയും സംഭവങ്ങൾ ഉണ്ടായിട്ടും നായ മോഹനനെ ആക്രമിക്കുകയോ ഒന്ന് കുരക്കുകയോ ചെയ്തില്ല എന്നുള്ളത് അത്ഭുതമാണ്.
വയറ്റിലും നെഞ്ചിലും കുത്തേറ്റു വീണ രാജപ്പൻ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു മരിച്ചു എന്ന് കരുതി മോഹനൻ സ്ഥലത്ത് നിന്നും വേഗം രക്ഷപെട്ടു. ചിറ്റാറിന്റെ തീരത്ത് വച്ചിരുന്ന തന്റെ സ്ക്കൂട്ടർ എടുക്കുവാനായി അയാൾ തിരക്കിട്ട് പോയി.
ഈ സമയം, കുത്തേറ്റു മയങ്ങി വീണ രാജപ്പൻ മയക്കത്തിൽ നിന്നും ഉണർന്നു ബുദ്ധിമുട്ടി എണീറ്റ് നിന്ന് നിലവിളിച്ചു ഏതാനും അടികൾ നടന്ന ശേഷം കുഴഞ്ഞു വീണു. അതുകേട്ടു അയൽവക്കത്ത് താമസിക്കുന്ന ചേട്ടനും ഭാര്യയും ഓടി എത്തി രാജപ്പനെ താങ്ങി എഴുനെല്പ്പിച്ചു. അപ്പോഴും അയാളുടെ കാലിൽ നായയുടെ തുടൽ കുടുങ്ങി കിടപ്പുണ്ടായിരുന്നു .
ആരാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ ” മോഹനൻ കുത്തി ” എന്ന് മൂന്നു പ്രാവശ്യം പറഞ്ഞ ശേഷം രാജപ്പൻ ബോധം കെട്ടു. പിന്നീടു ഒന്നും പറയുവാൻ പറ്റാതെ ആശുപത്രിയിൽ വച്ച് അയാൾ മരണത്തിനു കീഴടങ്ങി.
മോഹനൻ എന്ന് പേര് പറഞ്ഞെങ്കിലും അത് പ്രതി മോഹനൻ ആണെന്ന് ബന്ധുക്കൾക്ക് അപ്പോൾ മനസ്സിലായിരുന്നില്ല. കാരണം അവർ അറിയുന്ന മോഹനൻ തലേ ദിവസം രാവിലെ അവിടെ നിന്നും യാത്ര പറഞ്ഞു പോയതാണ് എന്ന് അവര്ക്ക് അറിയാമായിരുന്നു. എന്നാൽ കുത്തേറ്റ രാജപ്പനെയും കൊണ്ട് ഓട്ടോ റിക്ഷയിൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ, ചിറ്റാർ പുഴയുടെ തീരത്ത് വസ്ത്രങ്ങൾ കഴുകൈയത്തിനു ശേഷം കയറിവരുന്ന മോഹനനെ ഓട്ടോയിൽ ഇരുന്നിരുന്ന രാജപ്പന്റെ മകൻ കണ്ടത് നിർണായകമായി.
രാജപ്പൻ മരിക്കുന്നതിനു മുൻപ് പറഞ്ഞ മോഹനൻ പ്രതി മോഹനൻ തന്നെയാണെന്ന് അതോടെ മനസ്സിലായി . ഓട്ടോയിൽ ഇരിക്കുന്നവർ തന്നെ കണ്ടു എന്ന് മനസ്സിലാക്കിയ മോഹനൻ തന്റെ പദ്ധതികൾ എല്ലാം പാളി എന്ന് മനസ്സിലാക്കി . അതോടെ അയാൾ തന്റെ സ്കൂട്ടറും എടുത്തു കൊണ്ട് അതി വേഗത്തിൽ തന്റെ നെടുംകണ്ടതുള്ള വീട്ടിലേക്കു പാഞ്ഞു. അവിടെ ചെന്നിട്ടു തമിഴ്നാട്ടിലേക്ക് കടക്കുവാൻ ആയിരുന്നു പ്രതിയുടെ പ്ലാൻ .
ആശുപത്രിയിൽ വച്ച് രാജപ്പൻ മരണത്തിനു കീഴടങ്ങിയതോടെ വീട്ടുക്കാർ പോലീസിൽ മോഹനൻ ആണ് പ്രതി എന്ന വിവരം അറിയിച്ചു. കൂടാതെ അയാളുടെ ഫോട്ടോയും കൈമാറി. കാഞ്ഞിരപ്പള്ളി പോലീസ് ഡി വൈ എസ് പി യുടെ നേതൃത്തിൽ ഉള്ള ഫ്ലയിംഗ് സ്കഡ് അന്വേഷണം ഉടൻ തന്നെ ആരംഭിച്ചു.
പ്രതി മോഹൻ വെള്ള സ്കൂട്ടറിൽ ആണ് കടന്നു കളഞ്ഞത് എന്നറിഞ്ഞ പോലീസ് കാഞ്ഞിരപ്പള്ളി മുതൽ നെടുംകണ്ടതുള്ള പ്രതിയുടെ വീടുവരെ നീരീക്ഷണത്തിൽ ആക്കി.എത്രയും പെട്ടെന്ന് വീട്ടിലെത്തി തമിഴ്നാട്ടിലേക്ക് കടക്കുവാൻ പ്ലാൻ ചെയ്തിരുന്ന പ്രതിയെ, വണ്ടിയിൽ വന്നു ഇറങ്ങിയ ഉടനെ വീട്ടുമിറ്റതു വച്ച് മറഞ്ഞു നിന്നിരുന്ന പോലീസ് പിടികൂടുകയായിരുന്നു.
പൊന്‍കുന്നം സി.ഐ പി.എം െബെജുവിന്‍െ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ഷിന്റൊ. പി. കുര്യന്‍, നിസാര്‍, കണ്‍ട്രോണ്‍ റൂം എസ്. ഐ ഒ. എം.സുെലെമാന്‍, സി. പി. ഒമാരായ എം. ആര്‍. ഷാജി, ജോജി, ഹരികുമാര്‍, സജികുമാര്‍ എന്നിവർ അന്വേഷണത്തിൽ പ്രധാന പങ്കു വഹിച്ചു