എയ്ഞ്ചൽവാലിയിൽ ആദ്യ കാരുണ്യഭവനത്തിന്റെ ശിലാസ്ഥാപനം 19ന്
എരുമേലി: എംഎൽഎ സർവീസ് ആർമി പ്രളയദുരിതബാധിതർക്കും നിരാലംബർക്കുമായി നടപ്പിലാക്കിവരുന്ന കാരുണ്യ ഭവന നിർമാണ പദ്ധതിയിലുള്ള ഭവനത്തിന്റെ ശിലാസ്ഥാപനം 19ന് ഉച്ചയ്ക്ക് 12ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. തുടർന്ന് സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കിൻഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് കൊല്ലംപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന് എന്നിവര്‍ പ്രസംഗിക്കും.
മുണ്ടക്കയത്ത് ഒരു ഭവനം നിർമാണം പൂർത്തീകരിച്ച് താക്കോൽ നൽകിയിരുന്നു. കൂട്ടിക്കലിൽ റോട്ടറി ഇന്റർനാഷണലുമായി സഹകരിച്ച് 11 വീടുകളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. നിയോജക മണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്.
ശിലാസ്ഥാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ മാഗി ജോസഫ്, പഞ്ചായത്ത് മെംബർമാരായ മാത്യു ജോസഫ്, മറിയാമ്മ സണ്ണി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.വി. ഗിരീഷ് കുമാർ, കെ.പി. മുരളി, സന്തോഷ് കുഴിക്കാട്ട്, എംഎൽഎ സർവീസ് ആർമി ഭാരവാഹികളായ സക്കറിയ ഡോമിനിക് ചെമ്പകത്തുങ്കൽ, പ്രഫ. ബിനോ പി. ജോസ്, ഒ.വി. ജോസഫ്, ബിനോയ് മങ്കന്താനം, സണ്ണി വാവലാങ്കൽ, ജോണി കറ്റോട്ട് , ജോബി കാലാപറമ്പിൽ, ലിൻസ് വടക്കേൽ തുടങ്ങിയവർ പ്രസംഗിക്കും.