KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാ​ക്കോ​ച്ചി​ നിവാസികൾ പ്രത്യക്ഷ സമരത്തിലേക്ക് 

കൂ​​ട്ടി​​ക്ക​​ൽ: ക​​ഴി​​ഞ്ഞ ഒ​​ക്‌​ടോ​​ബ​​റി​​ൽ ഉ​​ണ്ടാ​​യ പ്ര​​ള​​യ​​ത്തി​​ൽ ത​​ക​​ർ​​ന്ന കൊ​​ക്ക​​യാ​​ർ മാ​​ക്കോ​​ച്ചി​​യി​​ലെ ദു​​ര​​ന്ത​​മേ​​ഖ​​ല​​യി​​ൽ വീ​​ടും സ്ഥ​​ല​​വും ഉ​​റ്റ​​വ​​രെ​​യും ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ അ​​ഞ്ചു മാ​​സം പി​​ന്നി​​ടു​​ന്പോ​​ഴും അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ​​യി​​ലും അ​​വ​​ഗ​​ണ​​ന​​യി​​ലും പ്ര​​തി​​ഷേ​​ധി​​ച്ചു പ്ര​​ക്ഷോ​​ഭ​​ത്തി​​നൊ​​രു​​ങ്ങു​​ന്നു. 

മാ​​ക്കോ​​ച്ചി​​യി​​ലെ സ​​മ​​ര​​പ​​ന്ത​​ലി​​ൽ സ​​മ​​ര​​ത്തി​​ന്‍റെ 100 ദി​​വ​​സം പി​​ന്നി​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​വ​​ർ പ്ര​​ത്യ​​ക്ഷ സ​​മ​​ര​​ത്തി​​നൊ​​രു​​ങ്ങു​​ന്ന​​ത്. ഭൂ​​മി​​യും വീ​​ടും ന​​ഷ്ട​​പ്പെ​​ട്ട ഇ​​വ​​രി​​ൽ പ​​ല​​ർ​​ക്കും ഇ​​തു​​വ​​രെ സ​​ർ​​ക്കാ​​ർ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ല. ദു​​ര​​ന്ത​​മേ​​ഖ​​ല വാ​​സ​​യോ​​ഗ്യ​​മ​​ല്ല​​യെ​​ന്ന റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​വ​​ർ ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലും വാ​​ട​​ക വീ​​ടു​​ക​​ളി​​ലു​​മാ​​ണ് ഇ​​പ്പോ​​ഴും ക​​ഴി​​യു​​ന്ന​​ത്. ഇ​​വ​​രു​​ടെ പു​​ന​ര​​ധി​​വാ​​സ പ​​ദ്ധ​​തി​​ക​​ൾ ഇ​​തു​​വ​​രെ​​യാ​​യും എ​​ങ്ങു​​മെ​​ത്തി​​യി​​ട്ടു​​മി​​ല്ല. 

സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ൽ ദു​​രി​​താ​​ശ്വാ​​സ പാ​​ക്കേ​​ജ് പ്ര​​ഖ്യാ​​പി​​ക്കാ​​ത്ത​​ത് ക​​ടു​​ത്ത വി​​വേ​​ച​​നം ആ​​ണെ​​ന്നും പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. 

ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ന്‍റെ ബാ​​ക്കി​​പ​​ത്ര​​മെ​​ന്നോ​​ണം ഏ​​ഴ് കൂ​​റ്റ​​ൻ പാ​​റ​​ക​​ൾ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ത​​ങ്ങി​​നി​​ൽ​​പ്പു​​ണ്ട്. 

മ​​ര​​ങ്ങ​​ളി​​ലും മ​​റ്റു​​മാ​​യി ത​​ങ്ങി നി​​ൽ​​ക്കു​​ന്ന പാ​​റ​​ക​​ൾ താ​​ഴേ​​ക്ക് ഉ​​രു​​ണ്ടാ​​ൽ ഇ​​നി ഒ​​രു ദു​​ര​​ന്ത​​ത്തി​​നു​കൂ​​ടി മാ​​ക്കോ​​ച്ചി സാ​​ക്ഷി​​യാ​​കേ​​ണ്ടി വ​​രും. മേ​​ഖ​​ല​​യി​​ൽ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ നൂ​​റു​​ക​​ണ​​ക്കി​​ന് ഏ​​ക്ക​​ർ കൃ​​ഷി​​ഭൂ​​മി​​യാ​​ണു പ്ര​​ള​​യ​​ത്തി​​ൽ ഒ​​ലി​​ച്ച് പോ​​യ​​ത്. ഇ​​വ​​രി​​ൽ പ​​ല​​ർ​​ക്കും ഇ​​തു​​വ​​രെ​​യും കാ​​ര്യ​​മാ​​യ ന​​ഷ്ട​​പ​​രി​​ഹാ​​ര​​ങ്ങ​​ളൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ല. കൃ​​ഷി​​ഭൂ​​മി ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ തു​​ച്ഛ​​മാ​​യ തു​​ക മാ​​ത്ര​​മേ ല​​ഭി​​ക്കു​​മെ​​ന്ന​​തി​​നാ​​ൽ ഇ​​തി​​ന്‍റെ പു​​റ​​കെ ന​​ട​​ക്കാ​​ൻ ആ​​രും മെ​​ന​​ക്കെ​​ടാ​​റി​​ല്ല. പ്ര​​ള​​യ​​ത്തി​​ൽ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക​​ൾ പ​​ല​​തും ത​​ക​​ർ​​ന്ന​​തോ​​ടെ ക​​ടു​​ത്ത വേ​​ന​​ലി​​ൽ പ്ര​​ദേ​​ശ​​ത്ത് രൂ​​ക്ഷ​​മാ​​യ കു​​ടി​​വെ​​ള്ള​​ക്ഷാ​​മ​​മാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്.

വ​​കു​​പ്പു​​ക​​ളു​​ടെ ഏ​​കോ​​പ​​ന​​മി​​ല്ലാ​​യ്മ മേ​​ഖ​​ല​​യി​​ലെ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​താ​​യി നാ​​ട്ടു​​കാ​​ർ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു.

error: Content is protected !!