കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ഫാ. ഫിലിപ്പ് തയ്യിൽ (87) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ഫാ. ഫിലിപ്പ് തയ്യിൽ 87) ഇന്ന് വെളുപ്പിന് നിര്യാതനായി. സംസ്കാരം ഇന്ന് അഞ്ചുമണിക്ക് ക്രൈസ്റ്റ് ഹാൾ സിമെട്രിയിൽ നടക്കും.

1976 – മുതൽ 1986 വരെ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. സ്കൂളിന്റെ സുവർണകാലം ആയിരുന്നു ആ കാലം. കേരളത്തിലെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നായിഎകെജെഎം മാറിയത് തയ്യിലച്ചന്റെ സമയത്താണ്. സംസ്ഥാന സ്‌പോർട് മേളകളിൽ ബാസ്‌കറ്റ് ബോൾ മത്സരങ്ങളിൽ എകെജെഎം സ്കൂൾ തുടർച്ചയായി ഒന്നാം സമ്മാനം നേടിയിരുന്നു. കലാരംഗത്തും സംസ്ഥാനതലത്തിൽ എകെജെഎം സ്‌കൂൾ ഏറെ മുൻപന്തിയിലായിരുന്നു.

സ്‌കൂളിലെ ഒരോ വിദ്യാർത്ഥിയെയും പേരെടുത്തു വിളിക്കുവാൻ സാധിക്കുന്ന വിധത്തിൽ വിദ്യാർത്ഥികളുമായി ആത്മബന്ധം സ്ഥാപിച്ചിരുന്ന തയ്യിലച്ചന്റെ കാലത്ത് സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഓരോ വിദ്യാർത്ഥിയും ഏറെ നന്ദിയോടെയാണ് അച്ചനെ സ്മരിക്കുന്നത്. ആ കാലത്ത് കോട്ടയം ജില്ലയിലെ രണ്ട് ഇഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ ഒന്നായിരുന്ന എകെജെഎം സ്‌കൂളിൽ പഠിക്കുവാൻ ദൂരെസ്ഥലങ്ങളിൽ നിന്നും കുട്ടികൾ എത്തി ബോർഡിങ്ങിൽ താമസിച്ചാണ് പഠിച്ചുകൊണ്ടിരുന്നത് . സ്‌കൂളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി കഠിനമായ എൻട്രൻസ് പരീക്ഷ പാസ്സാകേണ്ടതുണ്ടായിരുന്നതിനാൽ മിടുക്കന്മാരിൽ മിടുക്കന്മാർക്ക് മാത്രമാണ് ആ സമയത്ത് കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിൽ പഠിക്കുവാൻ സാധിച്ചത് എന്നതിനാൽ, അവിടെ പഠനം പൂർത്തിയാക്കുവാൻ സാധിച്ചത് ഏറെ അഭിമാനത്തോടെയാണ് ഓരോ കുട്ടികളും അന്ന് കണ്ടിരുന്നത്.

error: Content is protected !!