കാഞ്ഞിരപ്പള്ളിയിൽ ജനകീയ മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിക്കുന്നു… അർഹതപ്പെട്ടവർക്ക് മിതമായ നിരക്കിൽ ലാബ് ടെസ്റ്റുകൾ ചെയ്യുവാൻ സൗകര്യം ..
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് അർബൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ജനകീയ മെഡിക്കൽ ലാബ് ശനിയാഴ്ച്ച പ്രവർത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കുന്നുംഭാഗം ഗവൺമെന്റ് ആശുപത്രിക്ക് സമീപം മിഷ്യൻ പറമ്പിൽ ബിൽഡിംഗിലാണ് ലാബ് പ്രവർത്തനമാരംഭിക്കുന്നത്. അർഹതപ്പെട്ടവർക്ക് ഇനി മിതമായ നിരക്കിൽ അവിടെനിന്നും ലാബ് ടെസ്റ്റുകൾ ചെയ്യുവാൻ സാധിക്കും എന്നതിനാൽ, സാധാരണക്കാർക്ക് ഏറെ ആശ്വാസമാകും ഈ സംരഭം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ജനകീയ മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്യും. ഇസിജി സെന്‍റ്റിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും.
കാഞ്ഞിരപ്പള്ളി താലൂക്ക് അർബൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘം പ്രസിഡന്‍റ് പി.എൻ. പ്രഭാകരൻ അധ്യക്ഷത വഹിക്കും. സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസൽ മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി താലൂക്ക് അർബൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘം വൈസ് പ്രസിഡന്‍റ് വി.പി. ഇബ്രാഹിം, കോട്ടയം ജോയിന്‍റ് രജിസ്ട്രാർ എൻ. അജിത്കുമാർ, കാഞ്ഞിരപ്പള്ളി അസിസ്റ്റന്‍റ് രജിസ്ട്രാർ ഷെമീർ വി. മുഹമ്മദ്, അസിസ്റ്റന്‍റ് രജിസ്ട്രാർ ഓഡിറ്റ് ഇ.എസ്. സതി, സിപിഎം വാഴൂർ ഏരിയ സെക്രട്ടറി വി.ജി. ലാൽ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ്, ജില്ലാ പഞ്ചായത്ത് മെംബർമാരായ ടി.എൻ. ഗീരിഷ് കുമാർ, ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ മുകേഷ് കെ. മണി, അജീതാ രതീഷ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.ആർ. ശ്രീകുമാർ, കെ.ആർ. തങ്കപ്പൻ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പ്രസംഗിക്കും.
പി.എൻ. പ്രഭാകരൻ, വി.പി. ഇബ്രാഹിം, കെ.എൻ. ദാമോദരൻ, ലത എബ്രാഹം, സാജു സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.