കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കർമങ്ങൾ
കാഞ്ഞിരപ്പള്ളി: ക്രൈസ്തവിശ്വാസികൾ വിശുദ്ധവാരാചരണത്തിലേക്ക് കടക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവ-ഉയിർപ്പ് തിരുകർമങ്ങൾ വിവിധ ദേവലയങ്ങളിൽ നടത്തും.
ഓശാന ഞായറാഴ്ച കുരുത്തോല പ്രദക്ഷിണത്തോടെയാണ് തിരുകർമങ്ങൾ ആരംഭിക്കുക. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ ഓശാന ഞായറാഴ്ച രാവിലെ 5.10-ന് കുർബാന, 6.30-ന് ഗ്രോട്ടോയിൽ കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുർബാന-മാർ ജോസ് പുളിക്കൽ, 10-നും വൈകീട്ട് നാലിനും വിശുദ്ധ കുർബാന.
പെസഹാ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ആരാധന. 3.30-ന് സമൂഹബലി, കാൽകഴുകൽ ശുശ്രൂഷ-മാർ മാത്യു അറയ്ക്കൽ. പീഡാനുഭവ വെള്ളിയാഴ്ച രാവിലെ 6.30-ന് പുളിമാവിൽനിന്നും മണ്ണാർക്കയത്തുനിന്നും കുരിശിന്റെ വഴി, 8.30-ന് കത്തീഡ്രലിൽ കുരിശിന്റെ വഴി സമാപനം. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാനുഭവ തിരുക്കർമങ്ങൾ- മാർ ജോസ് പുളിക്കൽ തുടർന്ന് നഗരികാണിക്കൽ. പീഡാനുഭവ ശനിയാഴ്ച രാവിലെ 6.45-ന് സമൂഹബലി, പൊതു മാമ്മോദീസാ, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചിരിപ്പ് -മാർ ജോസ് പുളിക്കൽ, 10.30-ന് യുവജനസംഗമം.
ഉയിർപ്പു ഞായറാഴ്ച പുലർച്ചെ 2.45-ന് വിശുദ്ധ കുർബാന-മാർ ജോസ് പുളിക്കൽ, രാവിലെ അഞ്ചിനും 6.30-നും എട്ടിനും വിശുദ്ധ കുർബാന. പുതുഞായറാഴ്ച രാവിലെ 5.10-നും 6.30-നും എട്ടിനും വൈകീട്ട് നാലിനും വിശുദ്ധ കുർബാന. കൂവപ്പള്ളി കുരിശുമലയിൽ രാവിലെ 7.30-ന് വിശുദ്ധ കുർബാന, ഒന്പതിന് മലബാർ കവലയിൽനിന്ന് കുരിശുമലയിലേക്ക് കുരിശിന്റെ വഴി. 10.30-ന് വിശുദ്ധ കുർബാന-ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ.