നാശം വിതച്ച് കാറ്റും മഴയും ; എരുമേലി കനകപ്പലത്ത് വലിയ നാശനഷ്ടങ്ങൾ..

എരുമേലി : ശക്തമായ കാറ്റും മഴയും കനകപ്പലത്ത് നിരവധി മരങ്ങളെ കടപുഴക്കി. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് തൊഴുത്തും തകർന്ന നിലയിലാണ്. നൂറിലേറെ റബർ മരങ്ങൾ ഒടിഞ്ഞുവീണു. വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്നു.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റ് ആണ് നാശം സൃഷ്ടിച്ചത്. കനകപ്പലത്ത് ഷേർമൗണ്ട് കോളേജ് ഭാഗത്താണ് നാശനഷ്‌ടങ്ങളേറെയും. തങ്കഗിരി സി ടി കുര്യന്റെ മുപ്പതോളം റബർ മരങ്ങൾ കടപുഴകി വീണു. റിച്ച്മൗണ്ട് ബിനുവിന്റെ വീടിന്റെ മേൽക്കൂരയിൽ മരം വീണ് അടുക്കളയും തൊഴുത്തും തകർന്നു.

വാടകക്ക് താമസിക്കുന്ന തുണ്ടിയിൽ അജേഷിന്റെ വീടും മരം വീണ് തകർന്നു. കുത്തുകല്ലുങ്കൽ സെബാസ്റ്റ്യൻ, മണപ്പറമ്പിൽ പാപ്പച്ചൻ, തടത്തേൽ സജി എന്നിവരുടെ റബർ മരങ്ങൾ ഒടിഞ്ഞ് നിലംപതിച്ചു. നാശനഷ്ടങ്ങൾ നേരിട്ട സ്ഥലങ്ങൾ വാർഡ് അംഗം സുനിൽ ചെറിയാൻ സന്ദർശിച്ചു.

error: Content is protected !!