കരിമ്പുകയം ജലവിതരണം ഇനി എലിക്കുളത്തും : 61-കോടി രൂപയുടെ പദ്ധതി യാഥാർഥ്യമാകുന്നു ..

എലിക്കുളം: സമീപ പഞ്ചായത്തുകളിലെല്ലാം വർഷങ്ങൾക്കു മുൻപേ ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം തുടങ്ങിയെങ്കിലും അങ്ങനെയൊരു ഭാഗ്യമില്ലാതെ പോയ ഏക പഞ്ചായത്ത്-എലിക്കുളം.

ജലഅതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഇതാദ്യമായി എലിക്കുളം പഞ്ചായത്തിലേക്ക് എത്തുമ്പോൾ തുണയാകുന്നത് ജൽജീവൻ മിഷനും കിഫ്ബിയും. രണ്ടുപദ്ധതികളിലായി 61-കോടി രൂപ വിനിയോഗിച്ചാണ് കരിമ്പുകയത്തുനിന്നുള്ള ജലവിതരണം എലിക്കുളത്തിന് പ്രാപ്തമാകുന്നത്.

കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെയുള്ള ജൽജീവൻ മിഷനിലൂടെ പഞ്ചായത്തിലെ 7500-ലേറെ വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

വഞ്ചിമലയിലെ സംഭരണിയിലേക്കാണ് മണിമലയാറ്റിലെ കരിമ്പുകയത്തുനിന്നുള്ള വെള്ളമെത്തിക്കുന്നത്. ഇവിടെനിന്ന് 65-പൊതുടാപ്പുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് കിഫ്ബിയുടെ സഹകരണത്തോടെയുള്ളത്. 27 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്.

error: Content is protected !!