റമദാൻ സ്പെഷ്യൽ ഉലുവാ കഞ്ഞിയുമായി ഉമ്മറണ്ണൻ..

കാഞ്ഞിരപ്പള്ളി : ഇത് 12 -ാം വർഷമാണ് റമദാൻ നോമ്പുതുറക്കലിനുള്ള സ്പെഷ്യൽ ഉലുവാ കഞ്ഞി വെയ്ക്കാൻ ഉമ്മറണ്ണൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ എത്തുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് ഉലുവാ കഞ്ഞി നിർമ്മാണം ആരംഭിക്കുന്നത് . സുഹൃത്ത് ഷിഹാബുദ്ദീൻ സഹായത്തിനായി ഒപ്പമുണ്ട്.

ആയിരത്തിലേറെ പേർക്കുള്ള ഉലുവാ കഞ്ഞിയും ഇതിനുള്ള തേങ്ങാ ചമ്മന്തിയും ചായയും മുട്ട റോസ്റ്റും ദിവസവും ഉണ്ടാക്കും.വൈകുന്നേരം അഞ്ചു മണിയോടു കൂടി ഉലുവാ കഞ്ഞിയും അനുബന്ധസാധനങ്ങളും തയ്യാറാകും.

അൻപതു കിലോ പച്ചരി ഉപയോഗിച്ചാണ് ഉലുവാ കഞ്ഞി നിർമ്മിക്കുന്നത്. പച്ചരിയോടൊപ്പം ഉളളി, പച്ചമുളക്, മഞ്ഞൾ പൊടി, ഇഞ്ചി, അഷാളി, ജീരകം, ഉലുവാ, വെളുത്തുള്ളി, തക്കാളി പഴം, പൊതി ന, മല്ലിയില, കറിവേപ്പില ,തേങ്ങ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം.

വൈകുന്നേരം 5.30 ഓടു കൂടി വാളണ്ടിയർമാരുടെ സഹായത്തോടെ നോമ്പുതുറ അഥവാ ഇഫ്ത്താർ വിരുന്നിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലിലുള്ള പാത്രങ്ങളിലേക് ഇത് ഒഴിച്ചു വെയ്ക്കും. ഒപ്പം ഈന്തപ്പഴവും ,മുട്ട പുഴങ്ങിയതും ചായയും ഉഴുന്നുവടയുo നിരത്തിയിട്ടുള്ള ഒരോ കസേരയുടേയം മുന്നിലുള്ള മേശയിൽ നിരത്തണം

വൈകുന്നേരത്തെ മഗ്രിബ് വാങ്കിനു ശേഷമാണു് നോമ്പുതുറ .ഇതിനു ശേഷം കഞ്ഞി നിർമ്മാണത്തിനും വിളമ്പലിനും ഒക്കെയുള്ള പാത്രങ്ങൾ ഓരോ ദിവസവും കഴുകി വൃത്തിയാക്കി വെച്ച ശേഷമാണ് ഉമ്മറണ്ണനും സഹായി ഷിഹാബുദ്ദീനും മടങ്ങുക. ദേശീയപാത 183 ന്റെ ഓരത്തുള്ള കാഞ്ഞിരപ്പള്ളി പൂതക്കുഴി വളവനാപാറയിലാണ് ഉമ്മറണ്ണന്റെ താമസം.

error: Content is protected !!