ഇഴഞ്ഞുനീങ്ങി നിർമാണംവഴി നന്നാക്കലിന്റെ പേരിൽ ജനത്തിന് ദുരിതം
ചെളിനിറഞ്ഞ് യാത്രാദുരിതമേറിയ കൂരാലി-പള്ളിക്കത്തോട് റോഡ്
കൂരാലി: ഒറവയ്ക്കൽ-കൂരാലി റോഡിന്റെ ഭാഗമായ കൂരാലി-പള്ളിക്കത്തോട് റോഡിൽ അറ്റകുറ്റപ്പണി വൈകുന്നത് ജനങ്ങൾക്ക് ദുരിതമേറ്റി. കയറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒട്ടയ്ക്കൽ ഭാഗത്താണ് ടാറിങ് പൊളിച്ച് മണ്ണെടുത്തുമാറ്റി പണി തുടങ്ങിയത്. രണ്ടാഴ്ച പിന്നിട്ടും ജോലികൾ എങ്ങുമെത്തിയില്ല.
ശക്തമായ മഴ പെയ്തതോടെ ചെളിനിറഞ്ഞ് നടക്കാൻ പോലും സാധിക്കാതായി. ഇരുചക്രവാഹനങ്ങൾ ചെളിയിൽപെട്ട് യാത്രക്കാർ അപകടത്തിലാകുന്നു. വെള്ളം നിറയുമ്പോൾ റോഡിന്റെ അപകടാവസ്ഥ മനസ്സിലാകാതെ യാത്രചെയ്യുന്നവർ ചെളിയിൽ തെന്നിവീഴുന്നതാണ് കാരണം.
മിക്കദിവസങ്ങളിലും പണി നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
പലയിടങ്ങളിലായി ജോലിചെയ്യുന്ന കരാറുകാരൻ മറ്റുള്ളിടത്തെ ജോലികളുടെ ഇടവേളകളിൽ മാത്രമാണ് പണിക്കാരെ ഇവിടേക്കയയ്ക്കുന്നത്. മണ്ണുമാറ്റിയതിന് ശേഷം മെറ്റൽ നിരത്തി ഉറപ്പിക്കാൻ ആഴ്ചകൾ കഴിഞ്ഞിട്ടും ശ്രമിച്ചില്ല