വിഷുക്കണിദർശനം

കോസടി: ധർമശാസ്താക്ഷേത്രത്തിൽ വിഷുക്കണിദർശനവും വിഷുക്കൈനീട്ടവും 14-ന്‌ പുലർച്ചെ അഞ്ചുമുതൽ നടക്കും. 

കാഞ്ഞിരപ്പള്ളി: ഗണപതിയാർ കോവിലിൽ വിഷുക്കണിദർശനം ബുധനാഴ്ച നടക്കും. പുലർച്ചെ 5.30-ന് വിഷുക്കണിദർശനം, വിഷുക്കൈനീട്ടം. 6.30-ന് വലിയ നടപ്പന്തലിൽ ദക്തിനിർഭരമായ ശ്രീകൃഷ്ണഗാനാർച്ചന. ശ്രീകൃഷ്ണക്ഷേത്രത്തിന് തിരുനടയിൽ പറ വഴിപാടും നടക്കും. മേൽശാന്തിമാരായ ജാതദേവൻ, നെടുംപുറത്തില്ലം മനോജ് നമ്പൂതിരി കല്ലാരവേലിൽ എന്നിവർ മുഖ്യകാർമ്മിത്വം വഹിക്കും.

തമ്പലക്കാട്: മഹാദേവ ക്ഷേത്രത്തിലെ വിഷു ഉത്സവം ബുധനാഴ്ച നടക്കും. പുലർച്ചെ 4.30-ന് വിഷുക്കണിദർശനം, വിഷുക്കൈനീട്ടം, ഏഴിന് ശ്രീകൃഷ്ണന് തിരുനടയിൽ പറ, വൈകീട്ട് 6.30-ന് വിഷുവിളക്ക്, ശ്രീപാർവതി നടയിൽ പൂമൂടൽ. മേൽശാന്തി കല്ലാരവേലിൽ പരമേശ്വരശർമ്മയുടെ മുഖ്യകാർമ്മികത്വത്തിലാണ് ക്ഷേത്രചടങ്ങുകൾ.

ഇടച്ചോറ്റി: സരസ്വതി ദേവി ക്ഷേത്രത്തിൽ വിഷുക്കണിദർശനം ബുധനാഴ്ച രാവിലെ നാല് മുതൽ നടത്തും. ക്ഷേത്രം മുഖ്യകാര്യദർശി സാബിസ്വാമി ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.

error: Content is protected !!