പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ മുളങ്കയം, വരിക്കാനി, വണ്ടൻപതാൽ റോഡ് അടിയന്തരമായി റബ്ബറൈസ്ഡ് നിലവാരത്തിൽ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും, ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിനിധി സംഘം മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിന്റെ സാന്നിധ്യത്തിൽ, പ്രസിഡന്റ് പി.യു. അൻസാരി, ജനറൽ സെക്രട്ടറി ഷെമീർ കുരീപ്പാറ, ജില്ലാ സെക്രട്ടറി ഷാജി തട്ടാംപറമ്പിൽ, ദേശീയ സമിതിയംഗം ടി.സി. ഷാജി എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്.
