KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്പെഷ്യൽ സ്കൂളിൽ സ്ഥാപക ദിനാഘോഷം.

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ 47 വർഷത്തെ ദൈവാനുഗ്രഹങ്ങൾക്കും കാരുണ്യത്തിനും നന്ദി അർപ്പിച്ചുകൊണ്ട് വാഴൂർ ആശാ നിലയം സ്പെഷ്യൽ സ്കൂളിന്റെ 47-ാം സ്ഥാപക ദിനാഘോഷം നടന്നു. ​സ്കൂൾ ഡയറക്ടർ ഫാദർ റോയ് മാത്യു വടക്കേൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ തോമസ്, പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ടീച്ചിങ് സ്റ്റാഫ് അംഗമായ ജോമോൻ സ്കൂളിന്റെ കടന്നുവന്ന വഴികളെക്കുറിച്ചും 47 വർഷത്തെ ചരിത്രത്തെക്കുറിച്ചും യോഗത്തിൽ പ്രസംഗിച്ചു.
​യോഗത്തിൽ ആദ്യ തിരി ഡയറക്ടർ ഫാദർ റോയ് മാത്യു വടക്കേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്കൂളിലെ പഴയതും പുതിയതുമായ അധ്യാപകരും ജീവനക്കാരും, കുട്ടികളും, പിടിഎ പ്രതിനിധികളും ചേർന്ന് 46 തിരികൾ തെളിച്ചു. വരാനിരിക്കുന്ന പുതിയ വർഷത്തിന്റെ പ്രത്യാശയോടെ 48-ാമത്തെ തിരി പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ കൊളുത്തി

error: Content is protected !!