മന്ത് രോഗ നിർമ്മാർജന പരിപാടിയുടെ ഭാഗമായി രാത്രികാല രക്തപരിശോധന ക്യാമ്പ്.
കാഞ്ഞിരപ്പള്ളി : മന്ത് രോഗ നിർമ്മാർജന പരിപാടിയുടെ ഭാഗമായി തദ്ദേശീയരായ ജനങ്ങളുടെ ഇടയിൽ മന്ത് രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് അറിയുന്നതിനായി രാത്രികാല രക്തപരിശോധന ക്യാമ്പ് നടത്തും. ഇന്ന് വൈകിട്ട് ഏഴിന് ചെറുവള്ളി അമ്പലം കവലയിലെ വിവേകാനന്ദ ഹാളിൽ വെച്ച് നടത്തുന്ന ക്യാമ്പിലേക്ക് 20 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ചെറുവള്ളി നിവാസികളും പങ്കെടുക്കണം എന്ന് അധികൃതർ അറിയിച്ചു.
