KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

പൊൻകുന്നം: ചിത്രാഞ്ജലി ഗ്രന്ഥശാലയുടെയും തിരുവല്ല ഐ മൈക്രോസർജറി ആൻഡ് ലേസർ സെൻറർ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. 21ന് രാവിലെ 9.30 മുതൽ ഗ്രന്ഥശാല ഹാളിൽ ആണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് ദേശീയ അന്ധതാനിവാരണ പദ്ധതിയുടെ സഹായത്താൽ സാധാരണ തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കുന്നതായിരിക്കും. രജിസ്ട്രേഷൻ: 9447306505 , 9497087284 ,8157996323

error: Content is protected !!