KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അവയവക്കടത്ത് കേസിൽ ഇടനിലക്കാരി വാഴൂർ സ്വദേശിനിയുടെ വീട്ടിൽ ഇ.ഡി പരിശോധന നടത്തി.

വാഴൂർ : രാജ്യത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ ഇടനിലക്കാരി വാഴൂർ സ്വദേശിനി മായയ്ക്ക് മുഖ്യപ്രതി മുഹമ്മദ് നജീബ് കല്ലടയുമായി അടുത്ത ബന്ധം. കേസുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തുടനീളം ഇ.ഡി നടത്തിയ പരിശോധനയിൽ പുളിക്കൽകവലയിലെ മായയുടെ വീട്ടിലും റെയ്ഡുണ്ടായി. ഇന്നലെ രാവിലെ 6 മുതലാണു പരിശോധന ആ രംഭിച്ചത്. അവയവക്കടത്തുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ നിർ മ്മിച്ചതിനു മായ (49)യെ കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്‌ിരുന്നു.

നേരത്തേ പിടിയിലായ പ്രതികളിൽനിന്ന് ഇവരെക്കുറിച്ചുള്ള വിവ രങ്ങൾ ലഭിച്ചിരുന്നു. നജീബിന്റെ ഫോൺ പരിശോധിച്ചതിൽനിന്നു കേസിൽ ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം ഇവരെ അറസ്റ്റു ചെയ്ത‌ത്. മുംബൈയിൽനിന്നു വ്യക്ക ആവശ്യപ്പെട്ട് എത്തിയ യാൾക്കു വേണ്ടിയാണു മായ വ്യാജ രേഖകൾ നിർമിച്ചത്. ഇയാൾ സ്വന്തം സഹോദരനാണെന്നു വരുത്തിത്തീർക്കാൻ മായയുടെ കു ടുംബത്തിന്റെ റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കി. ഇതിലൂടെ റേഷൻ കാർഡിൽ പേര് ചേർത്ത ശേഷമാണ് അവയവദാനത്തിനുള്ള അനുമതി നേടുന്നതിനായി ജില്ലാ ലെവൽ ഓതറൈസേഷൻ കമ്മിറ്റിക്കു മുമ്പിൽ ഇവർ വ്യാജ രേഖകൾ സമർപ്പിച്ചത്.

ഇവർ സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്നു കണ്ടെത്തിയിരുന്നു. മുഖ്യപ്രതി നജീബ് വഴി മായ വൻതുക കൈപ്പറ്റിയതിന്റെ കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തെളിവുകളും പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു.

error: Content is protected !!