സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കാഞ്ഞിരപ്പള്ളി : പട്ടികജാതി വികസനവകുപ്പ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡെവലപ്മെന്റ് സ്കോളർഷിപ്പ് സ്കീം 2026-27- ന്
അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
മുൻ വർഷത്തെ പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡിൽ കുറയാതെ മാർക്ക് നേടിയിരിക്കണം.കുടുതൽ വിവരങ്ങൾക്ക് അതാത് ബ്ലോക്ക് / മുനിസിപ്പാലിറ്റി / പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടുക . അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15
