KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഴം പച്ചക്കറി വിപണി; കർഷകരുടെ യോഗം

കാഞ്ഞിരപ്പള്ളി : കേരള വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മണിമല, വെള്ളാവൂർ, ചിറക്കടവ് പഞ്ചായത്തുകളിലെ കർഷകരെ ഒരുമിച്ചുകൂട്ടി വി.എഫ്.പി.സി.കെ യുടെ വിപണി തുടങ്ങുന്നു. അതിലേക്കായി ചിറക്കടവ് പഞ്ചായത്തിലെ കർഷകരുടെ സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള യോഗം ശനിയാഴ്ച രാവിലെ 11 .15 ന് തെക്കേത്തു കവല ഗവഃ എൻ.എസ്.എൽ. പി സ്കൂളിൽവച്ച് കൂടും. വി .എഫ്.പി.സി.കെ യുമായി സഹകരിക്കാനാഗ്രഹിക്കുന്ന ചിറക്കടവ് പഞ്ചായത്തിലെ താല്പര്യമുള്ള എല്ലാ കർഷകരും യോഗത്തിൽ പങ്കെടുക്കണമെന്ന് മാനേജർ അറിയിച്ചു.

error: Content is protected !!