പേട്ടയില്‍ നിന്നും പോയത് 47 സുന്ദരികള്‍ ; എല്ലാം ക്രിസ്ത്യന്‍, നായര്‍, ഈഴവ വിഭാഗക്കാര്‍ ; ലൗജിഹാദ് ആരോപിച്ച് പി.സി. ജോര്‍ജ്ജ്
മതം മാറിയവരില്‍ 35 പേര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണെന്നും മറ്റുള്ളവര്‍ ഹിന്ദു പെണ്‍കുട്ടികളുമാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഈരാറ്റു പേട്ടയിലെ മാത്രം കണക്കാണിതെന്നും പിസി ജോര്‍ജ്ജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുന്ദരികളായ ഈ പെണ്‍കുട്ടികളെ എങ്ങിനെയാണ് യുവാക്കള്‍ പ്രണയത്തില്‍ വീഴിക്കുന്നതെന്നും എങ്ങിനെയാണ് മുസഌമാക്കി മതം മാറ്റുന്നതെന്നും എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും അന്വേഷിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടുദിവസമായി അഭിമുഖമായും ഫേസ്ബുക്ക് പോസ്റ്റായും വിവാദ പ്രസ്താന തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പി.സി. ജോര്‍ജ്ജിന്റെ ഏറ്റവും പുതിയ ആരോപണം ലൗജിഹാദുമായി ബന്ധപ്പെട്ട കാര്യത്തിലാണ്.
ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയ ഒരു പെണ്‍കുട്ടി ബൈക്കില്‍ കയറി പോയത് കൊന്തയിട്ടുകൊണ്ടായിരുന്നു. ക്രിസ്ത്യന്‍, നായര്‍, ഈഴവ വിഭാഗത്തില്‍ പെട്ട ഏറ്റവും സൗന്ദര്യമുള്ള പെണ്‍കുട്ടികളെയാണ് ചാക്കിലാക്കുന്നത്. പെണ്‍കുട്ടികളെ എങ്ങനെ മുസ്‌ലിം ആക്കുന്നു, പിന്നീട് എവിടെ കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും പറയുന്നു. സുപ്രീം കോടതിയ്ക്ക് ലവ് ജിഹാദ് എന്നൊരു വാക്കുണ്ടാകില്ല. പക്ഷേ ഇക്കാര്യത്തില്‍ തനിക്ക് നല്ല ബോധ്യമുണ്ട്. ലവ് ജിഹാദിന്റെ പേരില്‍ ഒരു സമുദായത്തെയല്ല, സമുദായത്തിലെ തീവ്രവാദികളെയാണ് കുറ്റപ്പെടുത്തുന്നതെന്നും പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ മാന്യരായ അനേകം മുസഌങ്ങളുണ്ട്. പക്ഷേ ഒരു 15 – 20 ശതമാനം പേര്‍ എന്ത് വൃത്തികേടിനും കൂട്ടുനില്‍ക്കുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന പ്രസ്താവന പിസി ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ ന്യായീകരിച്ചിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നത് താന്‍ അബദ്ധം പറ്റി പറഞ്ഞതല്ലെന്നും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നത്. ലവ് ജിഹാദ് അടക്കമുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഏക വഴിയെന്നായിരുന്നു പി.സി. ജോര്‍ജ്ജ് പറഞ്ഞത്.
