KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡിനോട് പൊരുതുവാൻ യോഗ ശീലമാക്കൂ : ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി : ഭാരതീയ പാരമ്പര്യത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ സംഭാവനകളിലൊന്നാണ് യോഗയെന്ന് ചീഫ് വിപ്പ് എൻ.ജയരാജ്. ഇന്ന് കോവിഡ് കാലത്ത് രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് രക്തത്തിലെ ഓക്‌സിജന്റെ കുറവ്, എന്നാൽ യോഗ ചെയ്യുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാമെന്നും ഇത്തരം കാര്യങ്ങളെല്ലാം നമ്മുടെ പാരമ്പര്യത്തിൽ ഉണ്ടായിട്ടും നാം മനസ്സിലാക്കാതെ പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കൊറോണക്കാലത്ത് യോഗാഭ്യാസം സ്ഥിരമായ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. യമനിയമങ്ങളിലെ സൗചമാണ് അനുവർത്തിക്കേണ്ടത്. ശരീരം പരിസരം, ജീവിത ക്രമങ്ങൾ എല്ലാം ഈ വൃത്തിയാക്കലിൽ ഉൾപ്പെടുന്നു.

രോഗം ബാധിച്ചാൽ ഓക്‌സിജൻ ലെവൽ കുറയുന്നതാണ് ഇപ്പോഴത്തെ മരണകാരണങ്ങളിൽ മുഖ്യമായി കണ്ടുവരുന്നത്. സ്ഥിരമായി യോഗാഭ്യാസം ചെയ്താൽ ശരീരത്തിലെ ഓക്‌സിജന്റെ അളവ് വർദ്ധിപ്പിക്കുവാൻ സാധിക്കും. ശ്വാസഗതിയെ നിയന്ത്രിക്കുന്ന പ്രാണായാമം അടക്കം ഏവരും പരിശീലിക്കണം. അത് ഒരു ഗുരുമുഖത്തുനിന്നും ആകുന്നതാണ് ഉത്തമം. തന്റെ ഗുരു ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സാനീസാണെന്നും ഡോ എൻ ജയരാജ് പറഞ്ഞു.

യോഗയുടെ അടിസ്ഥാനം ചിത്തവൃത്തി നിരോധനം ആണ്. മനസ്സിനെ ശാന്തമാക്കി യോഗാത്മകമാക്കി മാറ്റുക എന്നതാണ് മുഖ്യം. അതുപോലെ പ്രധാനമായ മറ്റൊന്ന് യമനിയമം അനുസരിച്ചു ജീവിക്കുക എന്നതാണ്. അഹിംസ, സത്യം മറ്റുള്ളവന്റെ മുതൽ ആഗ്രഹിക്കാതിരിക്കുക. കാമ ക്രോധ ലോഭമോഹങ്ങളെ അടക്കിനിർത്തി ആന്തരീകവും മാനസീകവും ശാരീരികവുമായ ശുദ്ധി എങ്ങനെ കൈവരുത്തനാൻ കഴിയുമെന്നതാണ് യോഗയുടെ ലക്ഷ്യങ്ങളിൽ ഒന്ന്.

സ്ഥിരമായി യോഗ ചെയ്യുന്നതിനാലാണ് താൻ കോവിഡ് കാലത്തും ആരോഗ്യ പൂർണമായ ജീവിതം നയിക്കുന്നതെന്നും പഠനത്തോടൊപ്പം സ്‌കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്നും ജയരാജ് പറഞ്ഞു.

error: Content is protected !!