ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ നടന്ന ദിനാചരണത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു.

യോഗാചാര്യന്‍ എം.എസ്. രാജേഷ് യോഗാ സന്ദേശം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഐ.ജി. ശ്രീജിത്ത്, അഡ്വ. വൈശാഖ് എസ്. നായര്‍, ജില്ലാകമ്മറ്റിയംഗം ഗീരിഷ് വി. പള്ളിക്കത്തോട്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!