KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇന്ധനവില വർധനവിനെതിരെ കാഞ്ഞിരപ്പള്ളിയിൽ ‘ചക്രസ്തംഭന’ പ്രതിഷേധം.

കാഞ്ഞിരപ്പള്ളി : ∙ ഇന്ധനവിലയിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി നടുറോഡിൽ വാഹനം നിർത്തിയിട്ട് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മണി മുതൽ 11.15 വരെ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ നിർത്തിയിട്ടായിരുന്നു യായിരുന്നു ചക്രസ്തംഭന സമരം നടത്തിയത്. കാഞ്ഞിരപ്പള്ളി ഏരിയായിലെ മുന്നൂറോളം കേന്ദ്രങ്ങളിൽ ചക്രസ്തംഭന’ സമരം നടന്നു .

കാത്തിരപ്പള്ളി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി ഐ ടി യു ജില്ലാ ട്രഷറർ വി പി ഇബ്രാഹീം, ജോയിൻറ്റ് സെക്രട്ടറി വി പി ഇസ്മായിൽ, ഏരിയാ പ്രസിഡണ്ട് പി കെ നസീർ ,ഷമീം അഹമ്മദ്, എം എ റിബിൻ ഷാ, മുണ്ടക്കയത്ത് ഏരിയാസെക്രട്ടി പി എസ് സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ. രാജേഷ് , എം ജി രാജു , കെ എൻ സോമരാജൻ എന്നിവർ മുണ്ടക്കയത്തിന്റെ വിവിധ കേന്ദരങ്ങളിൽ സമരം ഉദ്‌ഘാടനം ചെയ്തു.

error: Content is protected !!