KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇന്ധനവില വർധനവിനെതിരെ ‘ചക്രസ്തംഭന’ പ്രതിഷേധം.

പൊൻകുന്നം : ∙ ഇന്ധനവിലയിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി നടുറോഡിൽ വാഹനം നിർത്തിയിട്ട് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മണി മുതൽ 11.15 വരെയായിരുന്നു ചക്ര സ്തംഭന സമരം.

വാഴൂർ ഏരിയ്ക്ക് കീഴിൽ വിവിധ പഞ്ചായത്തുകളിലായി 126 കേന്ദ്രങ്ങളിൽ സമരം നടന്നു. ചിറക്കടവ് പഞ്ചായത്തിൽ 32 കേന്ദ്രങ്ങളിലും സമരം നടന്നു. വാഴൂർ ഏരിയാ കേന്ദ്രമായ പൊൻകുന്നത്ത് നടന്ന സമരം സിഐടിയു വാഴൂർ ഏരിയാ സെക്രട്ടറി അഡ്വ.ഡി ബൈജു ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ആർ നരേന്ദ്രരനാഥ്, അഡ്വ.ഗിരീഷ് എസ് നായർ, വാഴൂർ ഏരിയാ സെക്രട്ടറി വി ജി ലാൽ, അഡ്വ.സി ആർ ശ്രീകുമാർ, കെ സേതുനാഥ്, ട്രേഡ് യൂണിയൻ നേതാക്കളായ ഐ എസ് രാമചന്ദ്രൻ, മുകേഷ് മുരളി, ഗോപാലകൃഷ്ണൻ നായർ, പി എ മാത്യു, ലാജി മാടത്താനിക്കുന്നേൽ, കെ എൻ ദിലീപ് എന്നിവർ സംസാരിച്ചു.

error: Content is protected !!